Saturday, May 18, 2024
HomeGulf82 കോടിയുടെ ലൂട്ടെന്‍സിന്റെ വീട് പേടിഎം ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ്മ സ്വന്തമാക്കി.

82 കോടിയുടെ ലൂട്ടെന്‍സിന്റെ വീട് പേടിഎം ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ്മ സ്വന്തമാക്കി.

82 കോടിയുടെ ലൂട്ടെന്‍സിന്റെ വീട് പേടിഎം ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ്മ സ്വന്തമാക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
രാജ്യത്ത് ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റുകളിൽ ഒന്നായ ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിൽ പേടിഎം സ്ഥാപകനും ഡിജിറ്റൽ സംരംഭകനുമായ വിജയ് ശേഖർ ശർമ 82 കോടി രൂപ (12.7 മില്യൻ ഡോളർ) വിലമതിക്കുന്ന വീട് സ്വന്തമാക്കി.
ലൂട്ടെൻസിന്റെ മേഖലയിൽ ഏകദേശം 6000 ചതുരശ്ര അടിയിൽ എം ഒ യു ഒപ്പിട്ട ശേഷം ശർമ്മ ഒരു തുക അഡ്വാൻസും കൊടുത്തു കഴിഞ്ഞു. എന്നാൽ, ഇടപാട് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
ഈ അടുത്തകാലത്തു ശർമയുടെ സുഹൃത്തുക്കളും ഫ്ലിപ്കാർട്ടിന്റെ സ്ഥാപകരുമായ ബിന്നിയും സച്ചിൻ ബൻസാലും മില്യൺ ഡോളർ നിക്ഷേപം നടത്തി ബാംഗ്ലൂരിൽ വീട് വാങ്ങിച്ചിരുന്നു.
ജപ്പാനിലെ സോഫ് ബാങ്കിൽ 1.4 ബില്യൺ ഡോളർ നിക്ഷേപമുള്ള ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് പേടിഎം. പേടിഎം പേയ്മെന്റ്സ് ബാങ്കിലെ 51 ശതമാനം ഉടമസ്ഥതയിൽ ശർമ്മയാണ് ഭൂരിഭാഗം ഓഹരികളുടെയും ഉടമ.
ഫോബ്സ് പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കോടീശ്വരനാണ് ശർമ്മ. 1.3 ബില്യൺ ഡോളറിൻറെ ആസ്തിയാണ് ശർമ്മക്കുള്ളത്. ഹാറൂൺ ഇൻഡ്യൻ സമ്പന്നരുടെ പട്ടികയിൽ കഴിഞ്ഞ വർഷം ശർമ്മയുടെ സമ്പത്ത് 162 ശതമാനം വർധിച്ചു. 40 വർഷം കൊണ്ട് സമ്പന്നനായ ഒരു സംരംഭകനാകുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ ഉന്നത റിയൽ എസ്റ്റേറ്റ് സർക്കിളുകളിൽ ശർമ്മയുടെ വാങ്ങൽ വളരെ വലിയ ഒന്നല്ല, പക്ഷേ ഇന്റർനെറ്റ് ബില്യണയർ ലൂട്ടെൻസിന്റെ മേഖലയിലേക്ക് പ്രവേശിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. 3000 ഏക്കറിൽ 10,000 ലേറെ ബംഗ്ളാവുകളിൽ 70 എണ്ണം സ്വകാര്യ ഉപയോഗത്തിന് മാത്രമുള്ളതാണ്.
RELATED ARTICLES

Most Popular

Recent Comments