Saturday, June 28, 2025
HomePoemsവെളിച്ചം ദൂരെ മിഴിയടയ്ക്കുന്നു. (കവിത)

വെളിച്ചം ദൂരെ മിഴിയടയ്ക്കുന്നു. (കവിത)

വെളിച്ചം ദൂരെ മിഴിയടയ്ക്കുന്നു. (കവിത)

നിഷ ഉണ്ണി. (Street Light fb group)
ഈ കരിങ്കല്‍കോട്ടയിലെ
അന്ധകാരത്തില്‍ വെളിച്ചം
പേറി വന്നൂ മിന്നാമിന്നികള്‍..
അങ്ങ് ആകാശധാരയിലെ
നക്ഷത്രങ്ങളെ പോലെ
വിസ്മയക്കാഴ്ചകളേകി..
സ്വയം എരിഞ്ഞില്ലാതെയാകും
മിന്നാമിന്നി ,
അരികെ അന്ധകാരം
ഗൂഢമായി ചിരിക്കുന്നു.
ചുറ്റിപ്പിണഞ്ഞു ശ്വാസം
എടുക്കാനാവാതെ..
ദീനമാം നോട്ടം അരികിലെവിടയോ
വീണു പിടയുന്നു..
അവ എവിടേയ്ക്കോ മറഞ്ഞിരിക്കുന്നു..
കണ്ണില്‍ നിറയുന്ന അന്ധകാരത്തില്‍
ഉളളം കശക്കുന്നൊരലര്‍ച്ച..
ഇനിയുമൊരു വെളിച്ചത്തിന്‍
പ്രതീക്ഷ, അടിവേരറുത്തു വിഴുന്നു..

 

RELATED ARTICLES

Most Popular

Recent Comments