Friday, April 26, 2024
HomeLiteratureജാരൻ. (കഥ)

ജാരൻ. (കഥ)

ജാരൻ. (കഥ)

റോസ്.
താലി കെട്ടിയവനിലും അധികമായി ഞാനെന്റെ
ജാരനെ പ്രണയിക്കട്ടെ എന്തുകൊണ്ടെന്നാല്‍
അവന്റെ തോളില്‍ തലചായ്ച്ചിരിക്കുന്നതിലും
സുഖം മറ്റെവിടെയാണെനിക്കു കിട്ടുക
ഞാനീ ബാല്‍ക്കണിയില്‍ തനിച്ചാണ്. ആകാശക്കാഴ്ചകള്‍ മാത്രമാണ് എനിക്ക് അനന്ദം പകരുന്നത്. മാനത്ത് പൂത്തു നില്‍ക്കുന്ന പതിനായിരം നക്ഷത്രങ്ങളിലും ഇരുണ്ട ആകാശമേലാപ്പിലങ്ങിങ്ങായി തിളങ്ങിനില്‍ക്കുന്ന ഒന്നോ രണ്ടോ നക്ഷത്രങ്ങളോടാണെനിക്കിഷ്ടം.
എപ്പോഴാണീ മുഷിപ്പിക്കുന്ന കാത്തിരിപ്പൊന്നവസാനിക്കുക എന്ന് ഒരു നിശ്ചയവുമില്ലാതിരിക്കുമ്പോള്‍
ചുട്ടുപൊളളിക്കുന്ന അനുഭങ്ങള്‍ മനസിലേക്കോടിവരുന്നതപ്പോഴാണ്.
അദ്ധേഹം ചിലപ്പോള്‍ പുലരാറാകുമ്പോള്‍ എത്തിയേക്കാം. അല്ലങ്കില്‍ മൂന്നോ നാലോ ദിവസം. എവിടെയായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാത്തതുകൊണ്ട് ആ ചോദ്യം ഒഴിവാക്കാറാണ് പതിവ്.
ഒരു താലിയുടെ ഉടമ്പടിയിന്‍മേലുളള അവകാശവും കടമനിറവേറ്റലും മാത്രമായിപ്പോകുന്ന ജീവിതം
സദാചാരചിന്തകള്‍ക്കും എത്രയോ വത്യസ്തമാണ് വ്യക്തിജീവിതങ്ങള്‍.
ആണായി ജനിച്ചാല്‍ സ്വാതന്ത്രമാവോളം ആസ്വദിക്കാം. തെറ്റുകാരിയെന്നും പെണ്ണാണ്. അതെ അവള്‍ അവസരമൊരുക്കിയാല്‍ മാത്രമാണ് അവിഹിതം നടക്കുന്നത്. അല്ലങ്കില്‍ പീഡനമാണ് സംഭവിക്കുക. മുറിവുകളേല്‍ക്കേണ്ടി വരുമ്പോള്‍ അവള്‍ ഇരയുടെ സ്ഥാനത്തു നില്‍ക്കും. അനുകമ്പ അര്‍ഹിക്കുന്നവള്‍ എന്നിട്ടും അവളെ കുറ്റകാരിയായി ചിത്രീകരിക്കുന്നത് ആണ്‍കോയ്മ. അനുസരിക്കാന്‍ വിധിക്കപ്പെട്ട മാനസികമായി വെറുമൊരു അടിമ മാത്രമായിപോകുന്നത് പ്രകൃതി ഒരുക്കിയ നിയമവും.
ഒരു തത്വ ചിന്തകയിലേയ്ക്കുളള പരിണാമത്തിന്റെ ആരംഭത്തില്‍ എന്നേ ആവഴിക്കു വിടാതിരിക്കാനാകും
ആകാശത്തുകൂടി ഒരു പ്രകാശം മിന്നിപ്പാഞ്ഞ് മാഞ്ഞുപോയി. എന്റെ കണ്ണുകള്‍ തൂങ്ങിയടഞ്ഞ് പോകുന്നത് ഞാനറിഞ്ഞു.
ഒരു മയക്കത്തിലേക്ക് ഞാന്‍ ചെന്നു വീണിട്ടുണ്ടാകണം
ഒരു ചുടു നിശ്വാസം എന്റെ പിന്‍കഴുത്തില്‍ അനുഭവപ്പെട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. നിശാഗന്ധിയുടെ മണം അവിടമാകെ പരന്നിരിക്കുന്നു.അതെന്നെ വല്ലാതെ മത്തുപിടുപ്പിച്ചു. ഇതെവിടെ നിന്നായിരിക്കും.
അടുത്തെങ്ങും അങ്ങനെ ഒരു ചെടി ഉളളതായി എനിക്കറിയുകയും ഇല്ല. ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ എന്നെ എന്നും സ്വപ്നത്തില്‍ വന്ന് കണ്ണിമ വെട്ടാതെ നോക്കി നില്‍ക്കാറുളള അതേ അവന്‍, എനിക്കെന്തന്നില്ലാത്ത പരവേശം തോന്നി .
എങ്ങനെ ആയിരിക്കും അവന്‍ അകത്തു കടന്നിട്ടുണ്ടാകുക ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ, ഈശോയേ ഇനി ഇതാരെങ്കിലും കണ്ടാല്‍ ഇങ്ങനെയൊക്കെ യുളള ചിന്തകള്‍ എന്റെമനസിലൂടെ മിന്നി മാഞ്ഞുപോയി
അത് മനസിലാക്കിയിട്ടാകണം അവന്‍ എന്റെ കൈരണ്ടും കൂട്ടിപ്പിടിച്ച് കണ്ണുകളിലേക്ക് കൊത്തി വലിക്കുന്ന നോട്ടം എറിഞ്ഞു. അങ്ങനെ തന്നെ കൈയ്യില്‍ നിന്നും പിടിവിടാതെ തന്നെ തിരിച്ചു നിര്‍ത്തിയിട്ട് ചേര്‍ത്തു പിടിച്ചു.
എന്നിട്ട് മൂര്‍ദ്ധാവില്‍ ചുംമ്പിച്ച് ബാല്‍ക്കണിയിലിട്ടിരുന്ന നീളല്‍ ബഞ്ചില്‍ കൊണ്ടിരുത്തി.
ഒരു സ്വപ്നത്തിലെന്ന പോലെ അവന്റെ തോളില്‍ ഞാന്‍ ചാഞ്ഞിരുന്നു. അവനെന്നെ ചേര്‍ത്തിരുത്തി സമാധാനിപ്പിക്കാനെന്നപോലെ തലോടിക്കൊണ്ടിരുന്നു.
ആണിന്റെ മാന്ത്രിക സപര്‍ശം ഞാനന്നാദ്യമായനുഭവിച്ചപ്പോള്‍
ഒരു പെണ്ണെങ്ങനെ ആണിന്റെ അടിമയായി പ്പോകുന്നു എന്ന് മനസിലാക്കുകയായിരുന്നു.
ആകാശത്തില്‍ വെണ്‍നിലാവും പുലരിയും മാത്രം.
ആ സുന്ദരകാഴ്ചയില്‍ മുഴുകി പരിസരം പോലും മറന്ന്, സമയം കടന്നുപോയതറിഞ്ഞതേ ഇല്ല.
ടീ ബെല്ലടിച്ചത് കേട്ടില്ലെ എന്ന അലര്‍ച്ച കേട്ടാണ് ഞാനുണര്‍ന്നത്. താഴെ അദ്ദേഹം ഉറഞ്ഞു തുളളി നില്‍ക്കുന്നു. ഈശോയേ കണ്ടുവോ എന്റെ ജാരനേ ഞാനവനേ നോക്കി .അവനെ എന്റെ ചാരത്ത് കണ്ടതും ഇല്ല. ഇത്രപെട്ടന്ന് എവിടെ പോയിരിക്കും . എവിടെ യെങ്കിലും ഒളിച്ചിരിപ്പുണ്ടാകും. ഞാന്‍ അവിടെയെല്ലാടവും അവനേ അന്വേഷിച്ചു, വിഫലമായപ്പോള്‍ ഭയത്തോടെയെങ്കിലും അദ്ധേഹത്തിന് വാതില്‍ തുറന്നുകൊടുക്കാന്‍ പടികളിറങ്ങി
താമസിച്ച് കതകുതുറന്നതിന്റെ ദേഷ്യത്തില്‍ എന്റെ നെഞ്ചില്‍ പിടിച്ച് തളളി താഴെയിട്ടിട്ട് ആക്രോശിച്ചുകൊണ്ട് അകത്തു കയറി വാതില്‍ അടച്ച് കുറ്റിയിട്ടു. പുറത്ത് നില്‍ക്കുക പതിവായതു കൊണ്ട് ഭയമൊന്നും തോന്നിയില്ല.
എഴുന്നേറ്റ് പുറത്തിട്ടിരിക്കുന്ന പഴയ സെറ്റിയില്‍ ആകാശത്തേക്ക് നോക്കിയിരുന്നു. പുറത്ത് അങ്ങനെ ഇരിക്കുമ്പോളും ഞാന്‍ ചിന്തിച്ചു അവന്‍ എതിലേയായിരിക്കും വന്നിരിക്കുക എവിടെ പോയിരിക്കും നാളെ വരുമോ? ആ ചോദ്യം വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരന്നു. ആകാശത്ത് ആ ഒറ്റ നക്ഷത്രം എന്നെ നോക്കി ചിരിക്കുന്ന പോലെ മിന്നി ത്തിളങ്ങി. ആ നക്ഷത്രത്തോട് ഞാന്‍ ചോദിച്ചു അവന്‍ നാളെയും വരുമൊ?
അപ്പോള്‍ ആനക്ഷത്രം ശക്തമായൊന്ന്
തിളങ്ങി..

 

RELATED ARTICLES

Most Popular

Recent Comments