Sunday, May 5, 2024
HomeNewsപോലീസിനൊപ്പം ഫുട്ബോള്‍ തട്ടുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു.

പോലീസിനൊപ്പം ഫുട്ബോള്‍ തട്ടുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു.

പോലീസിനൊപ്പം ഫുട്ബോള്‍ തട്ടുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
അയര്‍ലണ്ടിലെ തെരുവില്‍ ‘ഗ്രാഡ’ (പോലീസ് ഓഫീസര്‍)യ്ക്കൊപ്പം ഫുട്ബോള്‍ തട്ടിക്കളിക്കുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു. 23 സെക്കണ്ട് ദൈഘ്യമുള്ളതാണ് വീഡിയോ. പന്ത് വിദഗ്ധമായി തട്ടി പോലീസുകാരന് ഇട്ടുകൊടുക്കുന്ന കന്യാസ്ത്രീയെ കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ചിലരാകട്ടെ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തി.
അയര്‍ലണ്ട് പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ ജൂണ്‍ ഒന്നിന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനാം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 13,00 തവണ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 11,000 പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments