Friday, May 3, 2024
HomeKeralaജിമെയിലിലെ വന്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം.

ജിമെയിലിലെ വന്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം.

ജിമെയിലിലെ വന്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സര്‍വ്വീസായ ജിമെയിലിലെ വന്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം. കോഴിക്കോട് സ്വദേശിയായ അക്ബറാണ് ജിമെയിലിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്. ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് കടക്കാനാകുമെന്നുമാണ് അക്ബര്‍ കണ്ടെത്തിയിരിക്കുന്നത്.
തെറ്റ് കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ വന്‍തുക പ്രതിഫലമായി നല്‍കാറുണ്ട്. ഇതിന് മുന്നോടിയായുള്ള ഹാള്‍ ഔഫ് ഫെയിം പട്ടികയില്‍ ഇപ്പോള്‍ അക്ബറിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അക്ബര്‍, മലയാളികളില്‍ ഒന്നാം സ്ഥാനത്താണ്. പിഴവിന്റെ ഗൗരവം കണക്കിലെടുത്താണ് അക്ബര്‍ പതിനാറാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്.
കോന്‍സിം ഇന്‍ഫോ കമ്ബനിയില്‍ ഹാക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന അക്ബര്‍ മംഗലാപുരം ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് ബിടെക്ക് പഠനം പൂര്‍ത്തിയാക്കിയത്. ലോകത്തെ ഏറ്റവും മികച്ച മള്‍ട്ടിനാഷണല്‍ സെക്യൂരിറ്റി കമ്ബനികളിലൊന്നില്‍ ജോലി ചെയ്യണമെന്നതാണ് അക്ബറിന്റെ ആഗ്രഹം.
RELATED ARTICLES

Most Popular

Recent Comments