Thursday, May 9, 2024
HomeAmericaട്രംപിന്റെ 'തള്ളല്‍' അവസാനിക്കുന്നില്ല; മോണ്ടിനെഗ്രോ പ്രധാനമന്ത്രിനെ തള്ളിമാറ്റി ട്രംപ്.

ട്രംപിന്റെ ‘തള്ളല്‍’ അവസാനിക്കുന്നില്ല; മോണ്ടിനെഗ്രോ പ്രധാനമന്ത്രിനെ തള്ളിമാറ്റി ട്രംപ്.

ട്രംപിന്റെ 'തള്ളല്‍' അവസാനിക്കുന്നില്ല; മോണ്ടിനെഗ്രോ പ്രധാനമന്ത്രിനെ തള്ളിമാറ്റി ട്രംപ്.

ജോണ്‍സണ്‍ ചെറിയാന്‍.
ബ്രസല്‍സ്: മോണ്ടിനെഗ്രോ പ്രധാനമന്ത്രി ഡസ്‌കോ മാര്‍ക്കോവിച്ചിനെ തള്ളി മാറ്റി മുന്നോട്ടു വരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ വൈറല്‍. ബ്രസല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിക്കു ശേഷം നേതാക്കളുമായി പുറത്തു വരുമ്പോളാണ് സംഭവം. മുന്‍നിരയില്‍ എത്താനുള്ള ശ്രമത്തിലാണ് ട്രംപ് മാര്‍ക്കോവിച്ചിനെ തള്ളി മാറ്റിയത്.
ട്വിറ്ററില്‍ ഉടന്‍ തന്നെ ഈ വീഡിയോ വൈറലായി മാറി. സൗദി സന്ദര്‍ശനത്തിനെത്തിയ ട്രംപ് നീട്ടിയ കൈ ഭാര്യ മെലാനിയ തട്ടി മാറ്റിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനു ശേഷം നടന്ന വത്തിക്കാന്‍ സന്ദര്‍ശനത്തിലും മറ്റൊരു തള്ളല്‍ വീഡിയോ പുറത്തു വന്നു. ട്രംപിന്റെ കൈ പോപ്പ് തള്ളി മാറ്റുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇപ്പോള്‍ ട്രംപ് മറ്റൊരു ദേശീയ നേതാവിനെ തള്ളി മാറ്റുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ജൂണില്‍ നാറ്റോ സഖ്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ് മോണ്ടിനെഗ്രോ. അതിന്റെ ഭാഗമായാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തത്.
RELATED ARTICLES

Most Popular

Recent Comments