Sunday, April 28, 2024
HomeCinemaകുതിപ്പു തുടരാന്‍ വീണ്ടുമൊരുങ്ങി പുലിമുരുകന്‍; തമിഴിലേക്ക്മാറ്റിയ ചിത്രം കുതിപ്പു തുടരാൻ ഒരുങ്ങുകയാണ്.

കുതിപ്പു തുടരാന്‍ വീണ്ടുമൊരുങ്ങി പുലിമുരുകന്‍; തമിഴിലേക്ക്മാറ്റിയ ചിത്രം കുതിപ്പു തുടരാൻ ഒരുങ്ങുകയാണ്.

കുതിപ്പു തുടരാന്‍ വീണ്ടുമൊരുങ്ങി പുലിമുരുകന്‍; തമിഴിലേക്ക്മാറ്റിയ ചിത്രം കുതിപ്പു തുടരാൻ ഒരുങ്ങുകയാണ്.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: മലയാളത്തിൽ ഏറ്റവും അധികം പണം വാരിയ മോഹൻലാൽ ചിത്രമായ പുലിമുരുകൻ വീണ്ടും കുതിപ്പിനൊരുങ്ങി. തമിഴിലേക്ക് മൊഴി മാറ്റിയ ചിത്രം കുതിപ്പു തുടരാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പ് തീയേറ്ററുകളിലേക്കെത്തുകയാണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ത്രിഡിയിലാണ് ചിത്രം റിലീസിനെത്തുക. ജൂൺമാസം പുലിമുരുകൻ തിയറ്ററുകളിലെത്തും. റിലീസിന് മുൻപ് ചെന്നൈയിൽ നടന്ന ഓഡിയോ റിലീസ് ചടങ്ങിൽ ടോമിച്ചൻ മുളകുപാടം, അജാസ്, തമിഴ്‌നടൻ നാട്ടി, നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
തമിഴിൽ സിനിമ വമ്പൻ റിലീസ് ആയിരിക്കില്ല. സെന്തൂർ സിനിമാസ് ആണ് തമിഴിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. മോഹൻലാൽ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. തെലുങ്കിൽ ‘മന്യംപുലി’ എന്ന പേരിൽ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
RELATED ARTICLES

Most Popular

Recent Comments