Thursday, March 28, 2024
HomeNewsശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ കുമാർ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റിൽ നിന്ന്...

ശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ കുമാർ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.

ശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ കുമാർ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ കുമാർ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഈ സീസൺ തീരുന്നതോടെ ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിക്കുകയാണെന്ന് സംഗക്കാര പറഞ്ഞു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സറേയുടെ താരമാണിപ്പോൾ സംഗക്കാര.
മിഡിൽസെക്സിനെതിരായ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തോടെ സംഗക്കാര ഒന്നാം ക്ലാസ് ക്രിക്കറ്റിൽ ഇരുപതിനായിരം റൺസ് പൂർത്തിയാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലങ്കൻ താരമാണ് സംഗക്കാര. 51.18 ആണ് ബാറ്റിംഗ് ശരാശരി. ഇക്കൊല്ലത്തെ കരീബിയൻ പ്രീമിയർ ലീഗിലും സംഗക്കാര കളിക്കുന്നുണ്ട്.
മുപ്പത്തിയൊൻപതുകാരനായ സംഗക്കാര നേരത്തേ, രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 38 ടെസ്റ്റ് സെഞ്ച്വറി ഉൾപ്പടെ ഒന്നാം ക്ലാസ് ക്രിക്കറ്റിൽ 60 സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 25 സെഞ്ച്വറിയും സ്വന്തമാക്കി. ക്രിക്കറ്റിൽ മാറ്റങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോഴു ചാരുതയോടെ കളിച്ച് റൺസ് വാരിക്കൂട്ടിയ താരമാണ് സംഗക്കാര.
RELATED ARTICLES

Most Popular

Recent Comments