Sunday, May 5, 2024
HomePoemsപ്രണയത്തിന്റെ ക്യാൻവാസ് ...... (കവിത)

പ്രണയത്തിന്റെ ക്യാൻവാസ് …… (കവിത)

പ്രണയത്തിന്റെ ക്യാൻവാസ് ...... (കവിത)

രശ്മി. (Street Light fb group)
എന്റെ ഹൃദയധമനികളിലെ
വേലിയേറ്റങ്ങളിൽ
നിന്റെ മിഴിയിണയിലെ
നൊമ്പരങ്ങൾ
പ്രതിധ്വനിച്ചു.
ഞെട്ടറ്റ് വീഴുന്ന
ദിനരാത്രങ്ങളതിൻ
പ്രണയ ചിത്രം
വരച്ചെടുത്തു.
മനസിന്റെ പത്മതീർത്ഥക്കടവിൽ
പായൽ പിടിച്ച ഓർമ്മകളുമായ്
ഇളകിയ കൽപ്പടി പോലെ
കാത്തിരുന്നിട്ടുണ്ട്.
ജന്മ മറുകരയിൽ
ചേറിലെ ചെന്താമരയായ്
നീ വിരിഞ്ഞതറിയാതെ
ഞാനെന്റെ ശലഭച്ചിറകുകൾ
മിനുക്കിയിരുന്നു.
നിലാവ് കൊണ്ടുള്ള
നൗകയുടെ അമരത്ത്
ഒരു ചെറു കാറ്റപ്പോഴും
തിരഞ്ഞു നടന്നു.
പകലെങ്ങോ കണ്ട
സ്വപ്നത്തിൻ നുറുങ്ങുകളെ.

 

RELATED ARTICLES

Most Popular

Recent Comments