Thursday, April 25, 2024
HomePoemsഅച്ഛൻ ഒരു കർക്കശക്കാരൻ. (ഗദ്യകവിത)

അച്ഛൻ ഒരു കർക്കശക്കാരൻ. (ഗദ്യകവിത)

അച്ഛൻ ഒരു കർക്കശക്കാരൻ. (ഗദ്യകവിത)

ഷബി. (Street Light fb group)
കഷ്ടപ്പാടിൻ ദുരിത പർവ്വത്തിലുലയുമ്പോഴും
മുശിപ്പേതുമില്ലാതെ ജീവിതയാനം തുഴയുന്നച്ഛൻ.
വേദനകളാൽ നെഞ്ചമുരുകുമ്പോഴും ..
പ്രത്യാശതൻ കിരണങ്ങൾചുറ്റുംപകരുന്നവനച്ഛൻ
ആവശ്യങ്ങൾ തൻ നീണ്ട കുറിപ്പടികൾക്കു മുന്നിൽ നെടുവീർപ്പോടെ പകച്ചാലും കടമയുടെ ചങ്ങലക്കുരുക്കറുക്കാതെ എല്ലാം
നിവർത്തിക്കുന്നവനാണച്ഛൻ.
ആയിരമാക്ഷേപമുന്നയിച്ചവനെ നീറ്റിയാലും
പതം പറയാതെ പോറ്റുന്നവനച്ഛൻ.
കുഞ്ഞിളം കൈ പിടിച്ചു നടത്തം പഠിപ്പിച്ച..നിന്നെ
വീഴാതെ മണ്ണിൽ നിർത്തിച്ച കരുത്താണച്ഛൻ.
തന്റെ മക്കൾ തൻ ചെറുപനിച്ചൂടിൽ പോലും ആകുലതയാലുറങ്ങാതെയുണ്ണാതെ കരുതലാൽ കാവലിരുന്ന സ്നേഹമാണച്ഛൻ.
തീരാ പ്രയാസത്തിലും വിദ്യ പഠിപ്പിച്ചു ഉന്നതിയിലെത്തിച്ച ദീർഘവീക്ഷണശാലിയച്ഛൻ.
എരിയുന്ന വയറിന്റെ കത്തലടക്കാൻ മുണ്ടുമുറുക്കി മണ്ണിലുഴച്ച അദ്ധ്വാനിയാണച്ഛൻ.
അവസാനമാശ്രയമില്ലാതെ മക്കളാൽ
വൃദ്ധാശ്രമത്തിലേക്കു നയിക്കപ്പെടുന്ന തീരാ നോവാണച്ഛൻ
ജീവന്റെ ഓരോ അണുവിലും കുടുംബത്തിനായ്
ഏറെ സ്നേഹം കരുതി തെളിഞ്ഞു കത്തിയും
ചൂടു പകർന്നും തിരിയണഞ്ഞു പോലൊരു
റാന്തൽ വിളക്കാണച്ഛൻ.
അതെ …തന്റെ കുടുംബത്തിൻ ക്ഷേമത്തിനായ് കർക്കശമാം നിലപാടെടുക്കുന്നവൻ തന്നെയാണച്ഛൻ
RELATED ARTICLES

Most Popular

Recent Comments