Friday, March 29, 2024
HomeCinemaനടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു.

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു.

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍:നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മണിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സിബിഐയോട് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐ ഇന്‍സ്പെക്ടര്‍ വിനോദ് ചാലക്കുടിയില്‍ എത്തി കേസ് ഡയറി സ്വീകരിച്ചു. ചാലക്കുടി സിഐയില്‍ നിന്നാണ് കേസ് ഡയറി വാങ്ങിയത്.
കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിരുന്നെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ മടിക്കുകയായിരുന്നു. സിബിഐ അന്വേഷിക്കാന്‍ തക്ക കാര്യങ്ങളൊന്നും കേസിലില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ മരണത്തില്‍ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments