Sunday, May 5, 2024
HomeIndiaഎസ്.ബി.ഐയ്‌ക്കൊപ്പം ഭവനവായ്പ പലിശ നിരക്ക് കുറച്ച്‌ സ്വകാര്യ ബാങ്കുകളും.

എസ്.ബി.ഐയ്‌ക്കൊപ്പം ഭവനവായ്പ പലിശ നിരക്ക് കുറച്ച്‌ സ്വകാര്യ ബാങ്കുകളും.

എസ്.ബി.ഐയ്‌ക്കൊപ്പം ഭവനവായ്പ പലിശ നിരക്ക് കുറച്ച്‌ സ്വകാര്യ ബാങ്കുകളും.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയ്‌ക്കൊപ്പം ഭവനവായ്പ പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കുകളും. ഭവനവായ്പയ്ക്ക് എസ്.ബി.ഐ ഏര്‍പ്പെടുത്തിയ പലിശ നിരക്കിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഹൗസിംഗ് ഫൈനാന്‍സ് കമ്പനിയായ എച്ച്.ഡി.എഫ്.സിയും സ്വകാര്യ വായ്പാ സ്ഥാപനമായ ഐസിഐസിഐ ബാങ്കും നിരക്ക് താഴ്ത്തി.
ശമ്പളക്കാരായ വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് 8.35% ആയി എസ്.ബി.ഐ കഴിഞ്ഞയാഴ്ച കുറച്ചിരുന്നു. ശമ്പളക്കാരല്ലാത്തവര്‍ക്ക് 8.40% ആയിരിക്കും പലിശ നിരക്ക്. ഇതേ നിരക്ക് തന്നെയാണ് എച്ച്.ഡി.എഫ്.സിയും ഐസിഐസിഐയും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഐസിഐസിഐ ബാങ്കില്‍ 30 ലക്ഷം രൂപയ്ക്ക് മുകളില്‍ യഥാക്രമം 8.5ശതമാനവും 8.55 ശതമാനവും ആയിരിക്കും. എച്ച്ഡിഎഫ്‌സിയാകട്ടെ 30 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് സ്ത്രീക്കും പുരുഷനും 8.5% എന്ന ഏകീകൃത പലിശ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷത്തിനു മുകളില്‍ 8.55% ആയിരിക്കും.
RELATED ARTICLES

Most Popular

Recent Comments