Friday, November 15, 2024
HomePoemsപ്രണയിയായ ക്രിസ്തു. (കവിത)

പ്രണയിയായ ക്രിസ്തു. (കവിത)

പ്രണയിയായ ക്രിസ്തു. (കവിത)

ഉണ്ണികൃഷ്ണൻ മംഗലയ്ക്കൽ. (Street Light fb group)
തെരുവിൽ
ഞാൻ നട്ട കുരിശുകളിൽ
പ്രണയം
വരണ്ടു കിടക്കുന്നു .,
കുരിശിൽ ഞാനും .
ജപമാലകളുടെ ആവർത്തനങ്ങൾ
നിന്നിലേയ്ക്കായിരുന്നു.,
ഗാൽഗോത്തായിലേയ്ക്കും .
രക്തം ചിതറിയ
എന്റെ തിരുമുറിവുകളിൽ
നിന്റെ പേരു മാത്രം
പൊടിയുന്നു .
എനിക്ക് തിരുവസ്ത്രങ്ങളില്ല .
കുർബാനയോ ,മാമോദീസായോ ഇല്ല.
ഉള്ളത്,
അന്ത്യവിലാപഗീതം മാത്രം .
ഞാൻ ക്രിസ്തുവാക്കുന്നു,
മലമുകളിൽ
പ്രണയത്തിന്റെ
അന്ത്യ അത്താഴമൊരുക്കി
നിങ്ങളെ സ്വീകരിക്കുന്നു .
മണി മുഴങ്ങുന്നു ….
കാൽവരി …
ഹാ… ഞാൻ എത്ര മാത്രം…
RELATED ARTICLES

Most Popular

Recent Comments