Sunday, December 7, 2025
HomeCinemaപ്രൊഫസറായും പ്രിന്‍സിപ്പാളായും മമ്മൂക്കയും ലാലേട്ടനും: ആര് കൂടുതല്‍ തിളങ്ങും..?

പ്രൊഫസറായും പ്രിന്‍സിപ്പാളായും മമ്മൂക്കയും ലാലേട്ടനും: ആര് കൂടുതല്‍ തിളങ്ങും..?

പ്രൊഫസറായും പ്രിന്‍സിപ്പാളായും മമ്മൂക്കയും ലാലേട്ടനും: ആര് കൂടുതല്‍ തിളങ്ങും..?

ജോണ്‍സണ്‍ ചെറിയാന്‍.
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ക്യാമ്പസിലേക്ക്. ക്യാമ്പസ് ചിത്രങ്ങളുമായാണ് താരരാജക്കൻമാർ എത്തുന്നത്. അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി കോളേജ് പ്രൊഫസറായാണ് എത്തുന്നത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം ഫാത്തിമ മാതാ കോളേജില്‍ പുരോഗമിക്കുകയാണ്. ഫാത്തിമ മാതാ കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കോളേജ് പ്രൊഫസറായി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഇംഗ്ലീഷ് പ്രൊഫസറായാണ് എത്തുന്നത്. ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് പ്രിൻസിപ്പാളായാണ് എത്തുന്നത്. കോളേജില്‍ പുതുതായി ചുമതല ഏല്‍ക്കുന്ന പ്രിന്‍സിപ്പലാണ് മൈക്കിള്‍ ഇടിക്കുള.
ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തെക്കുറിച്ചോ മറ്റൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം സെന്റ്സ് സേവിയേഴ്സ് കോളേജില്‍ മേയ് 17ന് ചിത്രീകരണം ആരംഭിക്കും.
RELATED ARTICLES

Most Popular

Recent Comments