Friday, November 15, 2024
HomeNewsകൗതുകമുണര്‍ത്തുന്ന കല്ലുവീട്.

കൗതുകമുണര്‍ത്തുന്ന കല്ലുവീട്.

കൗതുകമുണര്‍ത്തുന്ന കല്ലുവീട്.

ജോണ്‍സണ്‍ ചെറിയാന്‍.
പൂര്‍ണമായും കല്ലുകൊണ്ടുള്ള വീട്. പോര്‍ച്ചുഗല്ലിലെ ഈ കല്ലുവീട് നമ്മളെ ശിലായുഗത്തിലേക്ക് കൊണ്ടുപോകും. നാലു വലിയ ഉരുളന്‍ പാറക്കല്ലുകള്‍ ചേര്‍ത്തുവച്ചാണ് ഈ കല്ലുവീട് നിര്‍മിച്ചിരിക്കുന്നത്.ഒരു റൊഡ്ജിഗ്രസ് കുടുംബത്തിന് വേനല്‍ക്കാല വസതിയായി 1974 ല്‍ ആണ് ഈ വീട് നിര്‍മിക്കുന്നത്. നോര്‍ത്ത് പോര്‍ച്ചുഗല്ലിലെ മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ ഇന്റീരിയര്‍ നിര്‍മാണത്തിനായി മരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
2009ല്‍ ഈ കൗതുക വീടിനെ പറ്റിയുള്ള ചിത്രങ്ങള്‍ പ്രചരിച്ചതോടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ വീട് കാണാന്‍ മാത്രമായി ഇവിടം സന്ദര്‍ശിക്കാന്‍ തുടങ്ങി. വൈകാതെ അറിയപ്പെടുന്നൊരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലേക്ക് ഈ വീട് മാറി. 
RELATED ARTICLES

Most Popular

Recent Comments