Tuesday, April 16, 2024
HomeLiteratureയാത്ര. (കഥ)

യാത്ര. (കഥ)

യാത്ര. (കഥ)

ഷാജി പണ്ടാത്ര. (Street Light fb group)
മിണ്ടാട്ടമില്ലാത്ത മൈന
പാടവരമ്പത്തെ ‘കൊന്നക്കമ്പിലിരുന്ന് കൊഞ്ഞനം കാണിക്കുന്നു!
വായനശാലക്കുള്ളിലെ ചാരു ബഞ്ചിൽ പത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോഴും പ്രതാപൻ തന്റെ മനസിലെ അഗ്നികുണ്ഠം പുറത്തു കാണാത്ത വിധം നനഞ്ഞ കരിമ്പടമിട്ട് മൂടിയിരുന്നു.
ഫോണിൽ കിട്ടാത്ത നിരാശ മുഖത്ത് നിഴലിക്കുന്നത് കൂട്ടു കാരറിയാതിരിക്കാൻ അയാൾ അഭിനയം തുടങ്ങി.
ആത്മാർത്ഥതയും വിശ്വസ്തതയും അരങ്ങൊഴിഞ്ഞിടത്ത് സ്വാർത്ഥത കത്തിവേഷത്തിൽ ‘ തിമിർത്താടുന്നു.
കരിന്തിരി കത്തുന്ന മണമടിച്ചപ്പോൾ പ്രതാപൻ ഞെട്ടിയുണർന്നു.
വേഷപ്പകർച്ചകൾ അയാളെ പരിഭ്രാന്തനാക്കിയിരുന്നു.
ഇന്നും അവൾ ഫോണെടുത്തില്ല.
നിസാര കാര്യങ്ങൾക്ക് ചിണു ങ്ങു മ്പോഴും ആ ഹൃദയ താളം, മിടിപ്പ്, എല്ലാം ഒരു സ്റ്റെതസ്ക്കോപ്പിലൂടെ യെന്നവണ്ണം വ്യക്തമായി എനിക്ക് കേൾക്കാം.
വൈകിയെത്തുന്ന നിദ്രാ കടാക്ഷം സൂര്യോ ദയത്തിന്റെ ആദ്യ വിനാഴികകളിലും കൺ പീലികളെ തഴുകുന്ന സമയം :::.
അവൾ ചാറ്റിലൂടെ വിളിച്ചോട്ടെ എന്ന ചോദ്യമെറിഞ്ഞത് എന്റെ ആലസ്യത്തിലലിഞ്ഞതവൾക്ക് ഇഷ്ടമായില്ല.
നിഷേധത്തിന്റെ വാൾമുനയിൽ നിർത്തി സ്നേഹിക്കപ്പെടാനുള്ള വാഞ്ചയെ ആശങ്കയിലാഴ്ത്തുന്നതിൽ
രസമനുഭവിക്കുന്നവൾ ……..
ആ അനുഭൂതിയിൽ രമിക്കുന്നവൾ ………..
‘ പത്രാസിൽ അഭിരമിക്കാനിഷ്ടമുള്ളവൾ എങ്ങിനെ സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിത പരീക്ഷകളെ മുഖാമുഖം നേരിട്ട് ലഭിക്കുന്ന പരിമിത ജയങ്ങളിൽ ആനന്ദം കണ്ടെത്തുന്ന എന്നെ ഇഷ്ടപ്പെട്ടു.
ആ.! അറിയില്ലാ. എപ്പോഴും വിരുദ്ധ ധ്രുവങ്ങളാണല്ലോ സജാതീയ ധ്രുവങ്ങളെക്കാൾ ഏറെ ‘ ആകർഷിക്കുന്നത്.
പ്രിൻസിപ്പാൾ എന്ന ചുവന്ന അക്ഷരങ്ങളെഴുതിയ വാഹനത്തിൽ പത്രാസിന്റെ പര്യായമായി അവൾ വന്നിറങ്ങുമ്പോഴും
തനിക്ക് അതൊരു അഭിമാനപ്രദായകമായ ഒന്നായി തോന്നിയിട്ടില്ല.
അവളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ എട്ടും പൊട്ടും തിരിയാത്ത ഒരു നാട്ടുമ്പുറക്കാരിയല്ലാത്ത പട്ടണത്തിൽ വളർന്ന പെണ്ണ്.
താ ൻ എന്തൊക്കെയോ ആണെന്ന തോന്നലിൽ ‘ മനസിനെ ചീർപ്പിച്ചു കൊണ്ട് നടക്കുന്നവൾ.
‘എങ്ങിനെ അവൾ നിഷേധിച്ച പ്രണയം താൻ ഒരു പോറൽ പോലും ഏൽക്കാതെ മനസിന്റെ ചെപ്പിൽ കൊണ്ടു നടക്കുന്നു.
പ്രതാപൻ നെടുവീർപ്പിട്ടു.
വായനശാലയിൽ നിശബ്ദതക്കു പകരം കലപില ശബ്ദം ……..
അവരുടെ ഭാഷയിൽ
ഡിസ്കഷൻ………
ന്യൂ ജനറേഷൻ മാറ്റങ്ങൾ ……
ന്യജെൻ’ മാറ്റങ്ങൾ നാടിനാവശ്യം.
എല്ലാക്കാലത്തും ന്യൂ ജനറേഷനാണ് മാറ്റങ്ങളുടെ അടിസ്ഥാനമായി നിലകൊണ്ടിട്ടുള്ളത്.
എങ്കിലും ചിലതൊക്കെ കാണുമ്പോൾ രോഷം തോന്നാറുണ്ട്.
മാർക്സ് പറഞ്ഞ പോലെ മാറ്റമൊഴി കെ മറ്റെല്ലാം
മാറ്റത്തിന് വിധേയമാണ്.
മാറ്റത്തിന്റെ ചിന്ത വീണ്ടും അവളിലേക്ക്.,ചന്ദ്രികയിലേക്ക് വഴിമാറുന്നു.
ഹാളിൽ നിന്ന് വരാന്തയിലേക്കിറങ്ങി
അര ഭിത്തിയിലിരുന്നു.
എത്ര മനസിലാക്കാൻ ശ്രമിച്ചിട്ടും പിടി തരാതെ കുതറിയോടുന്ന പ്രകൃതം.
തന്റെ ചില നിയന്ത്രണരേഖകളൊക്കെയും പാലിക്കപ്പെട്ടു വന്നതിന്റെ കണക്കുകളും, കണക്കെടുപ്പുകളും………
പക്ഷെ ഒരു കാര്യമുറപ്പാണ് സംശുദ്ധമായ ജീവിതം……..
കളങ്കരഹിതമായ പെരുമാറ്റം ……..
ജീവിതത്തോടുള്ള
സമീപനത്തിലെ കൃത്യത::… …..
തെളിഞ്ഞ ചിന്താ ധാര………..
ഇവയൊക്കെയല്ലേ തന്നെ അവളിലേക്ക് കൊത്തിവലിച്ചടുപ്പിച്ചത്.
വേണ്ട ഒന്നും വേണ്ടായിരുന്നു.
കലുഷിതമായ ഈ ലോകത്തിൽ കാ പട്യ രഹിതമായി ജീവിക്കുന്ന എന്റെ സ്വന്തം ചന്ദ്രിക.
അവൾക്കു നന്നായറിയാം എന്റെ രചനകൾ എന്നാൽ ചിന്നിച്ചിതറിയ കുപ്പിച്ചില്ലുകളെന്ന യാഥാർത്ഥ്യം.
പക്ഷെ …… അവധാനതയോടെ പെറുക്കിയെടുത്ത് ചേർത്ത് വച്ച് വായിക്കുമെങ്കിലും പലപ്പോഴും കാണാത്ത ഭാവം
നന്നായി അഭിനയിക്കുമായിരുന്നു.
എന്നാൽ ആത്മാർത്ഥമായൊരു ഹൃദയം എന്റെ വ്യർത്ഥമായ സ്നേഹത്തുള്ളികൾ ഒപ്പിയെടുക്കുന്നതെനിക്ക്
അറിയാമായിരുന്നു.
അങ്ങിനെ നാട്ടിലോ വീട്ടിലോ ആരു മറിയാത്ത പ്രണയ ഭാരവുമായി പ്രതാപൻ ചരൽ വഴിയിലൂടെ ഇറങ്ങി നടന്നു.
കാലത്തിനേറ്റ പ്രഹരം എന്ന് മനസിൽ വിചാരിച്ചു നടന്ന പ്രതാപന് കാലിൽ എന്തോ തറച്ച പോലെ തോന്നി.
സാരമാക്കാതെ മുന്നോട്ട് നീങ്ങിയ പ്രതാപനെ നോക്കി തന്റെ പത്തി താഴ്ത്തി പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞ കുട്ടി മൂർഖൻ.
കുറച്ചു നടന്നപ്പോൾ പ്രതാപന് തന്റെ
ശരീരം തളരുന്നതുപോലെ തോന്നി.
കണ്ണിലിരുളു പടരുന്നുവോ.
നടക്കാനാവുന്നില്ല..
റോഡിൽ വീണു:
തന്നെ തൊട്ടുരുമ്മി പോയ കാറിലെ ചുവന്ന അക്ഷരങ്ങൾ മങ്ങിയതെങ്കിലും
പ്രതാപൻ വായിച്ചെടുത്തു.
പ്രിൻസിപ്പാൾ
കാറിൽ നിന്നും തല നീട്ടി ഡ്രൈവർ പറയുന്നതും അയാൾ അവ്യക്തമായി കേട്ടു .
വെള്ളമടിച്ചു റോഡിൽ കിടക്കുകയാ’…….. പണിയുണ്ടാക്കാൻ ……..
ആ ശബ്ദത്തോടൊപ്പം അകന്ന കാർ പോലെ തന്നെ പ്രതാപന്റെ ശരീരം താപരഹിതമാക്കി പറന്ന് പറന്ന് ചെല്ലാൻ പറ്റാത്തയിടത്തേക്ക് യാത്രയായി.
RELATED ARTICLES

Most Popular

Recent Comments