Wednesday, May 8, 2024
HomeKeralaഅഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം.

അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം.

അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം.

ജോണ്‍സണ്‍ ചെറിയാന്‍.
കുമളി: അഞ്ഞൂറിന്റെ പുതുപുത്തന്‍ കള്ളന്‍ വിലസുന്നു, ജനം ആശങ്കയില്‍. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ എത്തിയതോടെ ഏത് നോട്ടാണ് ഒറിജിനലെന്ന് കണ്ടെത്താന്‍ കഴിയാതെ ജനം വലയുകയാണ്. വണ്ടിപ്പെരിയാറില്‍ തിങ്കളാഴ്ച പൊലീസ് പിടിയിലായ നെടുങ്കണ്ടം പാറത്തോട് സ്വദേശി ജോജോ ജോസഫ് അന്തര്‍സംസ്ഥാന ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനോടകം ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍നിന്ന് നാലര ലക്ഷത്തോളം രൂപയുടെ വ്യാജ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുമായി ജോജോ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പിടിയിലായത്. കുട്ടിക്കാനത്തെ പെട്രോള്‍പമ്ബില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ 500 രൂപയുടെ ഇന്ധനം നിറച്ചു.
നോട്ട് വാങ്ങി പരിശോധിച്ച പമ്ബിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിറുത്താതെ കുമളി ഭാഗത്തേക്ക് കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. പമ്ബ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പീരുമേട് പൊലീസ് വാഹനം കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പെരിയാര്‍ ടൗണില്‍ വച്ച്‌ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാളുടെ പക്കല്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ഉള്ളതായി അറിവായി. തുടര്‍ന്ന് ജോജോയെയും കൂട്ടി എറണാകുളത്ത് ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അഞ്ഞൂറിന്റെ കള്ളനോട്ട് ശേഖരം കണ്ടെത്തിയത്. പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയതിന് ശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണ് ഇത്.
സംസ്ഥാനത്തിന് പുറത്തുള്ള കള്ളനോട്ട് സംഘവുമായി ജോജോയ്ക്ക് അടുത്ത ബന്ധമുള്ളതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. ഇയാളുടെ ഇടപാടുകളെക്കുറിച്ച്‌ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും അറിവുള്ളതായി സംശയിക്കുന്നു. കേരളത്തിന് പുറത്ത് അച്ചടിച്ച നോട്ടുകള്‍ ഇരട്ടിപ്പിക്കുന്നതിനായി ഇവിടേയ്ക്ക് കൊണ്ടുവന്നതാണെന്നും മുമ്ബും ഇയാള്‍ ഉള്‍പ്പെടുന്ന സംഘം കൂടുതല്‍ തുക ഈ രീതിയില്‍ സംസ്ഥാനത്ത് വിതരണം ചെയ്തതായി സംശയിക്കുന്നു. കൂടുതല്‍ പ്രതികള്‍ ഉടനെ പിടിയിലാകുമെന്നാണ് സൂചന. പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments