Sunday, May 5, 2024
HomeCinemaദുല്‍ഖറിന്റെ രാജകുമാരിയെ കാണാന്‍ ഭല്ലാലദേവ (റാണ ദഗുപതി) വരുന്നു.

ദുല്‍ഖറിന്റെ രാജകുമാരിയെ കാണാന്‍ ഭല്ലാലദേവ (റാണ ദഗുപതി) വരുന്നു.

ദുല്‍ഖറിന്റെ രാജകുമാരിയെ കാണാന്‍ ഭല്ലാലദേവ (റാണ ദഗുപതി) വരുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ബാഹുബലി 2 വിലെ വില്ലന്‍ കഥാപാത്രമായ ഭല്ലാലദേവയെ ഗംഭീരമാക്കിയ നടനാണ് റാണ ദഗുപതി. വില്ലന്‍ കഥാപാത്രമായിരുന്നെങ്കിലും അഭിനയപ്രകടനത്തിലൂടെ റാണയും പ്രേക്ഷകരുടെ പ്രിയതാരമായി മാറി.മലയാള നടന്മാരില്‍ തനിക്കേറെ ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെയാണെന്ന് കഴിഞ്ഞ ദിവസം റാണ വെളിപ്പെടുത്തിയിരുന്നു. ദുല്‍ഖറിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ധാരാളം കാണാറുണ്ടെന്നുമാണ് റാണ പറഞ്ഞത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്പതിപ്പില്‍ ഫഹദ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചതും റാണയായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ദുല്‍ഖറിന്റെയും അമാലുവിന്റെയും രാജകുമാരിയെ കാണാന്‍ ഉടന്‍ എത്തുമെന്നാണ് റാണ പറഞ്ഞു.ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ പങ്കുവച്ചത്. ‘എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ റാണ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുല്‍ക്കറിനും ഭാര്യ അമാലിനും പെണ്‍കുട്ടി പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ക്കര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.’ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു.
സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുല്‍ക്കര്‍ െഫയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഡിസംബര്‍ 2011ലാണ് ദുല്‍ക്കറും അമാലും വിവാഹിതരാകുന്നത്.
ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. ദുല്‍ക്കര്‍ മലയാളസിനിമയിലെ മുന്‍നിര യുവനടന്മാരില്‍ മുന്‍പന്തിയിലാണ്. മാത്രമല്ല യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരവും ദുല്‍ക്കര്‍ തന്നെ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കമുള്ള പല പുരസ്‌കാരങ്ങളും ദുല്‍ക്കര്‍ ഇതിനോടകം നേടിയിട്ടുണ്ട്‌
RELATED ARTICLES

Most Popular

Recent Comments