Wednesday, July 17, 2024
HomeIndiaഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇസൂസു MU-X .

ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇസൂസു MU-X .

ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇസൂസു MU-X .

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് നിര്‍മാതാക്കളായ ഇസൂസുവിന്റെ MU-X എസ്.യു.വി അടുത്ത ആഴ്ച ഔദ്യോഗികമായി അവതരിപ്പിക്കുകയാണ്. നിലവില്‍ അനൗദ്യോഗികമായി നിരവധി ഡീലര്‍ഷിപ്പുകളില്‍ ഇവനുള്ള പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. രൂപത്തിലും കരുത്തിലും വമ്ബനായ MU-X മാര്‍ക്കറ്റ് ലീഡറായ ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയിലാകും നിരത്തിലെത്തുക എന്നാണ് ഡീലര്‍ഷിപ്പുകളില്‍നിന്ന് ലഭ്യമാകുന്ന വിവരം. ടൂ വീല്‍ ഡ്രൈവ് ബേസ് മോഡലിന് ഏകദേശം 24 ലക്ഷം രൂപയാകും മുംബൈ ഓണ്‍റോഡ് വില. എന്നാല്‍ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്ബനി വ്യക്തമാക്കിയിട്ടില്ല.
ടൂ വീല്‍ ഡ്രൈവിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭ്യമാകും. ടൊയോട്ട ഫോര്‍ച്യൂണറിന് പുറമേ ഫോര്‍ഡ് എന്‍ഡവറിനും മികച്ച എതിരാളിയാകും ഇസൂസു MU-X. കമ്ബനിയുടെ ആദ്യ പ്രീമിയം എസ്.യു.വി മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ലഭ്യമാകും. CKD (Complete Knock-Down) യൂണിറ്റ് വഴി ഇങ്ങോട്ടെത്തുന്ന MU-X ആന്ധ്രാപ്രദേശിലെ നിര്‍മാണ കേന്ദ്രത്തിലാണ് അസംബ്ലിള്‍ ചെയ്യുക. ഇസൂസു MU 7-ന് പകരക്കാരനായി അവതരിക്കുന്ന പുതിയ MU-X സെവന്‍ സീറ്ററിലാണ് പുറത്തിറങ്ങുക. നേരത്തെ ഇസൂസു അവതരിപ്പിച്ച ഡി-മാക്സ്, വി-ക്രോസ് പിക്കപ്പ് ട്രക്കുകള്‍ക്കും തരക്കേടില്ലാത്ത വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നു.
ഇന്ത്യന്‍ സ്പെക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് കമ്ബനി വ്യക്തമാക്കിയിട്ടില്ല. 163 എച്ച്‌പി കരുത്തും 380 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ എഞ്ചിന്‍ ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. 150 ബിഎച്ച്‌പി കരുത്തേകുന്ന 1.9 ലിറ്റര്‍ എഞ്ചിനും കമ്ബനിയുടെ പരിഗണനയിലുണ്ട്. രൂപത്തില്‍ ഷെവര്‍ലെ ട്രെയില്‍ബ്ലേസറുമായി ഏറെ സാമ്യതകള്‍ ന്യുജെന്‍ എസ്.യു.വിയില്‍ പ്രകടമാണ്. പ്രെജക്റ്റര്‍ ഹെഡ്ലാംമ്ബ്, എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫോഗ് ലാംമ്ബ്, ഗ്രില്‍, ബംമ്ബര്‍, 18 ഇഞ്ച് അലോയി വീല്‍ എന്നിവ കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു. അകത്തളത്തും ട്രെയില്‍ബ്ലേസര്‍ മുഖം പ്രകടമാണ്. വുഡണ്‍ ട്രിമ്മില്‍ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡിനൊപ്പം ബീജ് ഇന്റീരിയര്‍ കളര്‍ പ്രൗഡി കൂട്ടും.
നാവിഗേഷന്‍, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള 8.0 ഇഞ്ച് ടച്ച സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്ബോര്‍ഡിന് ചേര്‍ന്നതാണ്. 10 ഇഞ്ച് ഡിവിഡി മോണിറ്റര്‍, 6 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്‌ട്രിക് അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ വാഹനത്തിലുണ്ടാകും. സ്റ്റേജ് സ്പേസ് വര്‍ധിപ്പിക്കാന്‍ 12 കപ്പ് ഹോണ്‍ഡറും 19 കബ്ബി ഹോള്‍ഡറും ആകത്തളത്തിലുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് മുഖം മിനുക്കി ആഗോള വിപണിയില്‍ അവതരിപ്പിച്ച MU-X വീണ്ടും ചെറിയ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ തീരത്തണയുക.
RELATED ARTICLES

Most Popular

Recent Comments