ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനം അഭിനന്ദനവുമായി സച്ചിന്‍.

ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനം അഭിനന്ദനവുമായി സച്ചിന്‍.

0
1114
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനം അഭിനന്ദനവുമായി സച്ചിന്‍. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ ബാറ്റിങ്ങിനാണ് ഋഷഭിനെ തേടി സച്ചിന്റെ അഭിനന്ദനം എത്തിയത്. “ഐ പി എല്ലില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന്” എന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. സച്ചിന് പുറമേ വിരേന്ദ്ര സേവാഗ്, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, യുവ്രാജ് സിംഗ്, സിനിമാ താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവരും ഋഷഭിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
“നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് ഋഷഭെന്നായിരുന്നായിരുന്നു” വിരേന്ദ്ര സേവാങ്ങിന്റെ ട്വീറ്റ്. “ഋഷഭ് പന്തിലും സാംസണിലും ഒരു കണ്ണ് വേണമെന്നും ഇരുവരും സ്പെഷ്യലാണെന്നും” സൗരവ് ഗാംഗുലിയും, “ഡല്‍ഹിയില്‍ പന്ത് കൊടുങ്കാറ്റ്” എന്ന് രോഹിത് ശര്‍മയും ട്വീറ്റ് ചെയ്തു. ഇവരെ കൂടാതെ കെവിന്‍ പീറ്റേഴ്സണ്‍, ഡെയ്ന്‍ സ്റ്റെയ്ന്‍, ജോസ് ബട്ലര്‍, ഹര്‍ഷ ഭോഗ്ലെ, അഞ്ജും ചോപ്ര, ആകാശ് ചോപ്ര, ടോം മൂഡി എന്നിവരും ഋഷഭ് പന്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. 43 പന്തില്‍ ഒമ്ബത് സിക്സറും ആറ് ബൗണ്ടറികളും സഹിതം 97 റണ്‍സ് ഋഷഭ് പന്ത് സ്വന്തമാക്കിയാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്.

Share This:

Comments

comments