Tuesday, May 7, 2024
HomeCinemaഅക്ഷയ തൃതീയ ദിനത്തില്‍ നടി ഐമ സെബാസ്റ്റ്യന് സമ്മാനം ലഭിച്ചത് അരക്കിലോ സ്വര്‍ണം.

അക്ഷയ തൃതീയ ദിനത്തില്‍ നടി ഐമ സെബാസ്റ്റ്യന് സമ്മാനം ലഭിച്ചത് അരക്കിലോ സ്വര്‍ണം.

അക്ഷയ തൃതീയ ദിനത്തില്‍ നടി ഐമ സെബാസ്റ്റ്യന് സമ്മാനം ലഭിച്ചത് അരക്കിലോ സ്വര്‍ണം.

ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ് : അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുമ്ബോള്‍ തനിക്ക് സമ്മാനം ലഭിക്കുമെന്ന് നടി ഐമ സെബാസ്റ്ര്യന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ മലബാര്‍ ഗോള്‍ഡ് നടത്തിയ ഭാഗ്യ നറുക്കെടുപ്പില്‍ അരക്കിലോ സ്വര്‍ണമാണ് ഐമയ്ക്കു അപ്രതീക്ഷിത സമ്മാനമായി ലഭിച്ചത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഐമ.
അക്ഷയ തൃതീയ ദിനത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജ ശാഖയില്‍നിന്നാണ് ഐമ സ്വര്‍ണം വാങ്ങിയത്. ഇതിനൊപ്പം ലഭിച്ച സമ്മാന കൂപ്പണ്‍ വഴി അപ്രതീക്ഷിത സൗഭാഗ്യവും ഐമയെ തേടിയെത്തി. ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണു നറുക്കെടുപ്പു നടത്തിയത്. യു.എ.ഇയില്‍ ജനിച്ചുവളര്‍ന്ന ഐമ ഷാര്‍ജയിലാണു താമസിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments