Sunday, November 3, 2024
HomePoemsഅവൾക്ക്. (കവിത)

അവൾക്ക്. (കവിത)

അവൾക്ക്. (കവിത)

ടി.കെ.രഘുനാഥ്. (Street Light fb group)
ഇരുൾ തീരുന്നു ,
ധവള പ്രഭാവനാമവിടുന്നണയുക ,
ഒരുപിടി പൂവച്ചു പോവുക കാലമേ ,
എൻ പ്രണയത്തിന്റെ ശ്വാസകോശം വറ്റി മങ്ങിയൊടുങ്ങുമീ കല്ലറയിൽ,
ഒരു മൗനം..
വെറുതെ സ്മരിക്കുക..
നീയൊന്നു തൊട്ടു തലോടി മറയുക…
ഞങ്ങൾ നിരർത്ഥരായ്
വേർപിരിഞ്ഞങ്കിലും,
കാലം ഉഴുതും ഇളക്കിയും
ഇഴചേർത്തുമുരുവമാക്കീടുന്ന, നൃപഭാവനകളാം ജീവിതങ്ങൾ തീർത്ത നിന്റെ മിന്നാമിനുങ്ങു
മിഴികളൊന്നിമയിട്ടു പോവുക.
പിന്നിട്ട വഴികളിൽ, തോട്ടുവരമ്പിൽ, കുന്നിന്റെയറ്റത്തെ ഞാവൽമരത്തിന്റെ നിഴലിലും, എൻ ഗൃഹസ്പർശിയാം മാവിൻ ചുവട്ടിലും,
നിൻ പാദധൂളികളിന്നും മണക്കുന്ന എൻഹൃദയത്തിന്റെ തീചുട്ട മുറ്റത്തും,
ചടുലമായിന്നുമൊരേകസാക്ഷ്യം പോലെ വരിവെള്ള വടുവുള്ളൊരീ നാട്ടുവഴിയിലും
ഒരുപിടി പൂവച്ചു പോവുക…
മണ്ണിന്നടിയിൽ പിറക്കാം പ്രിയേ,
നമുക്കന്യമാംജീവിത
ഗണിതകീടങ്ങൾക്കുമകലെയായ്
തമ്മിലറിഞ്ഞു പുനർജ്ജനിയ്ക്കാ-
മേതു ജീവിയായ് തീർന്നുപോമെങ്കിലും,
ധന്യമായ്,സാർത്ഥമായ്തീരണ മാജന്മമെങ്കിലും ..
കാലമേ പറന്നിരിയ്ക്ക,
നീയീ ചായ്ഞ്ഞുതൂങ്ങിയശാഖിതൻ തുമ്പിലെ തേൻകിനിയുന്ന പൂമണം ചൂടുക ,ഓർമ്മയാമെന്റെ തീർത്ഥം നുകരുക ..

 

RELATED ARTICLES

Most Popular

Recent Comments