Friday, March 29, 2024
HomeNewsആറാമതും തോല്‍വി ;ടീമിനെ കുറ്റപ്പെടുത്തി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്ലി.

ആറാമതും തോല്‍വി ;ടീമിനെ കുറ്റപ്പെടുത്തി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്ലി.

ആറാമതും തോല്‍വി ;ടീമിനെ കുറ്റപ്പെടുത്തി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്ലി.

ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു: ഗുജറാത്ത് ലയണുമായുള്ള മത്സരത്തില്‍ ഐപിഎല്‍ പത്താം സീസണില്‍ ആറാമതും തോറ്റ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ നായകന്‍ വിരാട് കൊഹ്ലി ടീമിനെ കുറ്റപ്പെടുത്തി രംഗത്ത്.
ഗുജറാത്ത് ലയണ്‍സിനെതിരായ നിര്‍ണായക മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കൊഹ്ലി. രണ്ടോ മൂന്നോ കളിക്കാര്‍ക്ക് സ്ഥിരമായി നല്ല പ്രകടനം നടത്തി ടീമിനെ വിജയത്തില്‍ എത്തിക്കുവാന്‍ സാധിക്കില്ലെന്ന് കൊഹ്ലി പറഞ്ഞു. വന്‍ താരങ്ങളടങ്ങിയ ബംഗളൂരു നിര കളിച്ച ഒമ്ബത് മത്സരങ്ങളും പരാജയപ്പെട്ട് വന്‍ വിമര്‍ശം നേരിടുന്ന സാഹചര്യത്തിലാണെന്നും കൊഹ്ലി വിശദീകരിച്ചു.
പരാജയപ്പെടുക ഒരിക്കലും എളുപ്പമല്ലെന്നും പ്രകടനം മെച്ചപ്പെടുത്തുക മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ള ഏക വഴിയെന്നും കൊഹ്ലി പറഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെ പദ്ധതിക്കനുസരിച്ച്‌ മികച്ച പ്രകടനം പുറത്തെടുക്കാനാകണം.
പോസിറ്റീവായി കളിക്കുക മാത്രമാണ് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഏക വഴി. വ്യക്തികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തയ്യാറാകണം. മൂന്നോ നാലോ താരങ്ങള്‍ മാത്രം സഥിരമായി കളിച്ച്‌ ടീം ജയിക്കുക എന്നത് പ്രായോഗികമല്ലന്നും കൊഹ്ലി ചൂണ്ടിക്കാട്ടി.
RELATED ARTICLES

Most Popular

Recent Comments