Thursday, April 25, 2024
HomeLiteratureനേർവഴി... (ബാല കഥ...)

നേർവഴി… (ബാല കഥ…)

നേർവഴി... (ബാല കഥ...)

ശിഹാബുദ്ധീൻ കാവനൂർ.(Street Light fb group)
വയലേലകൾക്കരികിലെ കുളത്തിൻ്റെ
അടിത്തട്ടിൽ ചെളിയിൽ പുളഞ്ഞ് നടന്നി രുന്ന മൊയ്കുറുമ്പിനൊരാശ വെള്ളത്തി
നടിയിൽ വെച്ച് മാത്രം താൻ കണ്ടിട്ടുള്ള
ആകാശ നീലിമ ജലപ്പരപ്പിൽ വന്നൊന്നു
കാണാൻ തൻ്റെ കലശായ മോഹം കുറു
മ്പൻ അമ്മയോട് പറഞ്ഞു……..
അമ്മ വിലക്കി മോനെ അരുത് പോവരു
ത്‌ അവിടെ അപകടം പതിയിരിപ്പുണ്ട് അ
മ്മയോട് എന്ന് ചോദിച്ചാലും ഇത് തന്നെ
പറയും അവൻ നിന്ന് ചിണുങ്ങി എൻ്റെ കൂട്ടുകാരൊക്കെ പോയി കണ്ടിട്ടുണ്ട് അ
വര് പറയുവാ മുകൾ പരപ്പിൽ ചെന്നാൽ
ഗഗന നീലിമ കാണാൻ വളരെ മനോഹര
മാണെന്ന് മോനേ അന്നവര് പോയിട്ടു ണ്ടെങ്കിൽ കൊറ്റിയും കൂട്ടരും അവരെ ക
ണ്ടിട്ടുണ്ടാവില്ല അത് കൊണ്ടാ അവര് തി
രിച്ചു വന്നത്……
അമ്മ പിന്നെയും അത് തന്നെ പറയുന്നു
ഞാനെന്തായാലും പോകുവാ അമ്മ എ ന്നെ തടയണ്ട………ആഹ്ലാദ തിമർപ്പോടെ
കുറുമ്പൻ മുകളിലേക്ക് കുതിച്ച് വന്ന് ത
ൻ്റെ കുഞ്ഞുവായ കൊണ്ട് വെള്ളമൊന്ന്
വെട്ടി പെട്ടെന്ന് ഊളിയിട്ടു പിന്നെയും ഇ താവർത്തിച്ചു…..
ഇതെല്ലാം ഇരയെ കാത്ത് വിഷണ്ണരായി കൽപടവിലിരിക്കുന്ന വെള്ളക്കൊറ്റിയും
കൂട്ടുകാരും കാണുന്നുണ്ടായിരുന്നു അവ
ർ തമ്മിൽ പറഞ്ഞു അവൻ കുറേ നേര
മായി വെള്ളം വെട്ടിക്കളിക്കുന്നു അവൻ
ജലപ്പരപ്പിലൊന്ന് നീന്തട്ടേ…അവൻ്റെ കളി
ഇന്നത്തോടെ തീർക്കണം……
ഈ ഗൂഢാലോചനയൊന്നുമറിയാതെ മൊയ്കുറുമ്പനതാ ഒന്നുകൂടി ഓളം വെട്ടി
പിന്നെ ജലപ്പരപ്പിലൂടെ ആകാശംനോക്കി
നീന്തിത്തുടിച്ചു…..
ഇതു തന്നെ തക്കം വെള്ളക്കൊറ്റിയും കൂ
ട്ടുകാരും ആഞ്ഞ് പിടിച്ചു പാവം മൊയ്
കുറുമ്പനതാ വെള്ളക്കൊറ്റിയുടെ നീണ്ട കൊക്കിൽ കുരുങ്ങി…..
ജീവനു വേണ്ടി കുറുമ്പൻ കൊറ്റിയോട് കേണു അവൻ്റെ കെഞ്ചൽ കേട്ടപ്പോൾ കൊറ്റിയുടെ പിടുത്തം മുറുകി അവൻ കഴിയുന്നത്ര കുതറിനോക്കി കഴിയുന്നില്ല മാത്രമല്ല വെള്ളത്തിനടിയിലേതുപോലെ
ശ്വസിക്കാനും കഴിയുന്നില്ല തൊണ്ട വര ളുന്നു ശ്വാസം തിങ്ങുന്നു അമ്മേ……അമ്മേ….അഃ….കുറുമ്പൻ്റെ പി
ടയൽ നേർത്ത് നേർത്ത് വന്ന് പിന്നെ അ
ത് എന്നെന്നേക്കുമായി നിലച്ചു……
ഗുണപാഠം:മുത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും….
ശിഹാബുദ്ധീൻ കാവനൂർ….
**എഴുത്തിനുള്ള അസംസ്‌കൃത വസ്തു*
കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ…
കുളത്തിലെ കുഞ്ഞോളങ്ങൾ അസ്തമ യ ശോണിമയിൽ ചാലിച്ച നീരാടയിൽ ഞൊറികൾതീർക്കുന്ന മനോഹരകാഴ്ച്ച
കണ്ടിരിക്കേ..കൽപടവിൽ തപസ്സിരിക്കു
ന്ന കൊറ്റികളിലൊന്ന് കൊക്കിലൊരു
മീനിനേ കൊരുത്തെടുക്കുന്ന കാഴ്ച്ച ക
ണ്ടപ്പോൾ..മനസ്സിൽ വന്ന ആശയം….
RELATED ARTICLES

Most Popular

Recent Comments