Saturday, May 4, 2024
HomePoemsഇന്നത്തെ കവിത. (കവിത)

ഇന്നത്തെ കവിത. (കവിത)

ഇന്നത്തെ കവിത. (കവിത)

ജയൻ. (Street Light fb group)
അധീശബോധം ആളിക്കത്തുന്ന
തുറകളിൽ നിന്നും,
നരച്ച നിലപാടുകളുടെ കടുംപിടിത്തങ്ങളിൽ നിന്നും,
വഴുതി മാറിയപ്പോഴാണ്
നീ നഗ്നയാക്കപ്പെട്ടത്..!
നാടുരാത്രിയിൽ നടപ്പാതയിൽ നടക്കാനിറങ്ങിയപ്പോഴാണ്
അരികുറക്കങ്ങളും,
എരിഞ്ഞ വയറുകളും,
പോരാട്ടങ്ങളിൽ പതറിയ അനാഥത്വവും,
വിശപ്പിന്റെ വേശ്യയും,
നിന്റെ കൂട്ടുകാരായത്..!
നിറം മാഞ്ഞ ചിത്രങ്ങളിലാണ്
നീ വാക്ക് ചേർത്ത്..!
പ്രമാണങ്ങളും,വചനങ്ങളും, സാരോപദേശങ്ങളും വലിച്ചെറിഞ്ഞപ്പോഴാണ്
നീ ഒതുക്കപ്പെട്ടത്..!
ക്രൂശിക്കപ്പെട്ട കവിതേ..
നീയൊരു പ്രളയമാവുക..!
RELATED ARTICLES

Most Popular

Recent Comments