Home Fashion ദുബായ് ഷോപ്പിങ് മാളിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ലൈറ്റടിച്ച് ഷോപ്പിങ് നടത്തി.
ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് ഷോപ്പിങ് മാള്‍ ഇരുട്ടിലായി. വൈദ്യുതി ബന്ധം നഷ്ടമായതിനെ തുടര്‍ന്നായിരുന്നു. മൊബൈല്‍ ഫോണിന്റെ ഫ്ളാ് ലൈറ്റ് ഉപയോഗിച്ചാണ് ആളുകള്‍ ഷോപ്പിങ് നടത്തിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് മാളില്‍ വൈദ്യുതി ബന്ധം നഷ്ടമായത്. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് മാള്‍ ഇരുട്ടിലായത്. ഇതോടെ മാളിലെ വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും അടച്ചു.
വൈദ്യുതി തകരാറിന്റെ കാരണം വ്യക്തമല്ല. മാളിന്റെ രണ്ടാമത്തെ നിലയാണ് ആദ്യം ഇരുട്ടിലായതെന്ന് ഉപഭോക്താവ് പറഞ്ഞു. മാള് മുഴുവന്‍ ഇരുട്ടിലാകുന്നത് ഇത് ആദ്യമായാണെന്നും എന്തോ സംഭവിച്ചതാണെന്നും തോന്നിയതായി ഉപഭോക്താവ് പറഞ്ഞു.
Comments
comments