Home News Kerala അറുപതോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്.
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: അറുപതോളം വരുന്ന ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് (കെഡിസി). ഫോണ്‍ വഴിയാണ് ജീവക്കാരെ ബാങ്ക് അധികൃതര്‍ പിരിച്ചുവിട്ടത്. നാളെ മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് ഞായറാഴ്ച്ച രാത്രി വിളിച്ച് അറിയിക്കുകയായിരുന്നു. കെഡിസിയില്‍ ഹെല്‍പ് ഡെസ്‌ക് ജീവനക്കാരായി സേവനമനുഷ്ടിച്ചിരുന്നവര്‍ക്കാണ് ബാങ്ക് ‘ഇരുട്ടടി’ നല്‍കിയത്. പിരിച്ചുവിടപ്പെട്ട 60ഓളം പേരില്‍ മൂന്നു വര്‍ഷത്തിലധികം ജോലി ചെയ്തവരുമുണ്ട്.
Comments
comments