Friday, May 31, 2024
HomeKeralaജലത്തിന്റെ ഗുണമേന്മ തത്സമയം നിര്‍ണ്ണയിക്കുന്നതിന് സ്വച്ഛ്പാനി.

ജലത്തിന്റെ ഗുണമേന്മ തത്സമയം നിര്‍ണ്ണയിക്കുന്നതിന് സ്വച്ഛ്പാനി.

ജലത്തിന്റെ ഗുണമേന്മ തത്സമയം നിര്‍ണ്ണയിക്കുന്നതിന് സ്വച്ഛ്പാനി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  ജലത്തിന്റെ ഗുണമേന്മ തത്സമയം നിശ്ചയിക്കുന്നതിന് സ്വച്ഛ്പാനി എന്ന പേരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയും ഐബിഎമ്മും ചേര്‍ന്ന് സംവിധാനം രൂപപ്പെടുത്തി. ഐബിഎമ്മിന്റെ വാട്‌സണ്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (Iot) ടെക്‌നോളജിസാണ് ഈ സംവിധാനം അവതരിപ്പിച്ചത്.
വെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുക, താപനില, വെള്ളത്തിന്റെ പിഎച്ച്, ലോഹ/അലോഹ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുക തുടങ്ങിയവയാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണമേന്മ കണ്ടെത്തുന്നതിനുള്ള പ്രീമോണിറ്ററിംഗ് രീതിയും ഈ സംവിധാനത്തിലുണ്ട്. സാമ്പിളുകള്‍ പരിശോധിക്കുന്നതിന് ഏറ്റവും ഉചിതവും എളുപ്പവും ചെലവു കുറഞ്ഞ രീതിയുമായിരിക്കും സ്വച്ഛ്പാനി സംവിധാനം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments