Sunday, September 8, 2024
HomeCinemaവീണ്ടും ഭരത്ചന്ദ്രനായി സുരേഷ് ഗോപി; നിര്‍മാണം ലിബര്‍ട്ടി ബഷീര്‍.

വീണ്ടും ഭരത്ചന്ദ്രനായി സുരേഷ് ഗോപി; നിര്‍മാണം ലിബര്‍ട്ടി ബഷീര്‍.

വീണ്ടും ഭരത്ചന്ദ്രനായി സുരേഷ് ഗോപി; നിര്‍മാണം ലിബര്‍ട്ടി ബഷീര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
സുരേഷ് ഗോപി-രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ രണ്ടാം ഭാഗം വരുന്നു. കമ്മീഷണര്‍ എന്ന വമ്ബന്‍ ഹിറ്റിന്റെ മൂന്നാം ഭാഗം നിര്‍മിക്കുന്നത് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറാണ്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരു സിനിമ ഒരുങ്ങുന്നത്.
കമ്മീഷ്ണര്‍, ഭരത്ചന്ദ്രന്‍ ഐപിഎസ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായിട്ടായിരിക്കും ലിബര്‍ട്ടി ബഷീര്‍ നിര്‍മിക്കുന്ന ചിത്രം വരുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന കാര്യം ലിബര്‍ട്ടി ബഷീര്‍ തന്നെ സ്ഥിരീകരിച്ചു.
ഇന്‍സ്പെക്ടര്‍ ബല്‍റാം, ബല്‍റാം വെഴ്സസ് താരാദാസ്, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ കുറേക്കാലമായി തിയേറ്റര്‍ ബിസിനസില്‍ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാല്‍, ബഷീറിന്റെ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ സംഘടനകള്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതോടെയാണ് നിര്‍മാണരംഗത്തേക്ക് മടങ്ങിവന്നത്. സിനിമാ സമരത്തിന് പിന്നാലെ ബഷീറിന്റെ തിയേറ്ററുകളില്‍ സിനിമ ഇല്ലാതായെങ്കിലും ബാഹുബലി റിലീസ് ദിവസം മുതല്‍ പാരഡൈസ്, ലിബര്‍ട്ടി തിയേറ്ററുകളില്‍ ഓടും.
RELATED ARTICLES

Most Popular

Recent Comments