Friday, July 4, 2025
HomeKeralaഉഴവൂരില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് 28 മുതല്‍.

ഉഴവൂരില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് 28 മുതല്‍.

ഉഴവൂരില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് 28 മുതല്‍.

സ്റ്റീഫന്‍ ചെട്ടിക്കന്‍. 
ഉഴവൂര്‍: ഉഴവൂര്‍ റ്റ്വന്റി- റ്റ്വന്റി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഒന്നാമത് അഖില കേരളാ ഷട്ടില്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 28, 29, 30 തിയതികളില്‍ തൊണ്ണംകുഴിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടത്തപെടും. ഒന്നാം സമ്മാനമായി ഷീന്‍സ് ആല്‍പ്പാറയിലും, ജോസഫ് പുളിംതെട്ടിയിലും സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 10000 രൂപയും, രണ്ടാം സമ്മാനമായി നിയോണ്‍ യമഹ ഏറ്റുമാനൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 7000 രൂപയും, മൂന്നാം സമ്മാനമായി കാര്‍ലൈന്‍ ഓട്ടോമൊബൈല്‍സ് കുറവിലങ്ങാട് സ്‌പോണ്‍സര്‍ ചെയ്യുന്ന 5000 രൂപയും, നാലാം സമ്മാനമായി ന്യൂകരുണ ജെ.സി.ബി. ഉഴവൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2500 രൂപയും നല്‍കുന്നു. കൂടാതെ ബെസ്റ്റ് പ്ലെയറിന് ക്രിസ്റ്റിന്‍ പന്തല്ലൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1000 രൂപയും സമ്മാനമായി നല്‍കുന്നു. മത്‌സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 7034606553, 9495314639 എന്നീ നമ്പരുകളില്‍ ബന്ധപെടുക. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഏപ്രില്‍ 28ന് വൈകിട്ട് 5ന് നടക്കും.
RELATED ARTICLES

Most Popular

Recent Comments