Sunday, May 26, 2024
HomePoemsമാ നിഷാദാ.. (കവിത)

മാ നിഷാദാ.. (കവിത)

മാ നിഷാദാ.. (കവിത)

ഷാബി. (Street Light fb group)
ഇനിയൊന്നു ചേർന്നൊഴുകാം
നമുക്കീ സരയൂനദിയോടലിഞ്ഞ്..
പാറയിടുക്കിൽ വീണു കലഹിച്ചും
സമതലങ്ങളിൽ പ്രണയിച്ചും …
തിരകൾ ചാമരം തീർക്കുന്ന സമുദ്ര
ത്തിലായ് കൂടിച്ചേരാമിനി…
യെന്നേക്കുമായ്..
ജാതിമതദ്വേഷ വൈരികൾ നടമാടുമീ കളങ്കിത..നശ്വര ഭൂമിക വിട്ടൊരനശ്വര ലോകമൊരുക്കാം നമുക്കായ്..
കാമക്രോധപങ്കിലമീ ജനനി നീ..
മാന ഭയത്താലാർത്തു കരയുമീ..
രോദനത്താലടിയന്റെ….
നെഞ്ചുതകരുന്നു.
സ്വാർത്ഥത മുറ്റിയ മാനവർ പിറവി കൊടുത്തോരു..
സദാചാരമെന്നു പേരിട്ടൊരനാചാര
മാണീയുലകിലെവിടേയും..
നീതിബോധമില്ലാത്ത.. നീതിപാലകരും നന്മ തൻ വേരറ്റ കാട്ടാളരും കോമരം തുള്ളുന്നിവിടം
ക്ഷീരമുള്ളകിടുകളിലായ് നിണം …
തിരയുന്ന ധാർമ്മികതയോ നാട്ടിൽ..
ഇനിയാ നന്മതൻ സൂര്യാംശുക്കൾ പതിക്കുമോ ഈ ഭൂതലത്തിലായ്..?
ജനനി തന്നുടെ മാറു പിളർന്ന കൈകൾ മുറിവുണക്കുമോ …..?
താതനാൽ മാനഭംഗപ്പെട്ട….
പുത്രിമാരേ…
വിദ്യയുപദേശിക്കേണ്ട ഗുരുവിനാൽ
വികൃതമാക്കപ്പെട്ട ബാല്യമേ…
തലകുനിപ്പൂ… നരനാണു ഞാനും
മകളേ നീയൊരഗ്നിയാവുക വീണ്ടും
മാറു പിളർക്കുന്ന ഖഡ്ഗമാവുക …
നിന്നുടെ മാനം കാക്കാൻ നീ കരുത്താർജ്ജിക്ക …ഭാവുകങ്ങൾ.
RELATED ARTICLES

Most Popular

Recent Comments