Friday, May 3, 2024
HomePoemsമഴ. (കവിത)

മഴ. (കവിത)

മഴ. (കവിത)

നിഷ ഉണ്ണി. (Street Light fb group)

നനവാർന്ന നിൻ അംഗുലീയങ്ങൾ തൻ തലോടലേല്ക്കാതെ..

അധരമാം ഉദ്യാനമലരിൻ ഗന്ധം നുകരാതെ…
കാറ്റിലാടും കാർക്കൂന്തലിഴകളെ കരങ്ങളാല്‍ തഴുകാതെ..
നിൻ വെളളിക്കൊലുസ്സിൻ മണിക്കൊഞ്ചൽ കേൾക്കാതെ..
പ്രതീക്ഷയറ്റ മിഴികളുമായി നില്ക്കവെ.
വരണ്ടമനസ്സിലൊരു സ്നേഹതീർത്ഥമായ്..
കുളിർക്കാറ്റിൻ കൈപിടിച്ചു നീ അരുകിലണയവേ..
ചൂടേറ്റു വാടിയോരെൻ മനസ്സിൻ മലരിതളുകളെല്ലാം
മഴക്കാറ്റിൻ താളത്തിലൂയലാടി.
പൊട്ടിച്ചിരിയുതിർത്തു നീ അരികിലണഞ്ഞെൻറെ
കാർക്കൂന്തൽ മെല്ലെ തഴുകീടവെ..
കിലുങ്ങിയോടും നിൻ വെളളിമണികളെ
കൈകളിലേറ്റി നിന്നു ഞാനും.
നിൻ മൃദുചുംബനമെൻ കവിളിണ കുളിർക്കവെ…
നിൻ കരങ്ങളാലെന്ന വാരിപ്പുണരവെ…
നിൻ ഗന്ധമറിഞ്ഞു ഞാനും
ഈ സ്നേഹമഴയിൽ കുളിച്ചു നില്പ്പൂ…
RELATED ARTICLES

Most Popular

Recent Comments