Wednesday, February 12, 2025
HomeLiteratureപറുദീസയിലേക്ക് വിവസ്ത്രരായ്........(കവിത).

പറുദീസയിലേക്ക് വിവസ്ത്രരായ്……..(കവിത).

പറുദീസയിലേക്ക് വിവസ്ത്രരായ്........(കവിത).

 ശ്രീല.വി.വി (Street Light fb group).
ഉള്ളിയുടെ തൊലി പൊളിച്ച്
കളയും പോലെ
പെണ്ണുങ്ങൾ മുഖം മൂടികൾ
അഴിച്ചുമാറ്റുക
ദുപ്പട്ടകൾ വലിച്ചെറിയുക
കാണുന്ന വരുടെ കണ്ണെരിയുന്നത് കാര്യമാക്കണ്ട
പാമ്പു റ യൂ രു ന്നത് പോലെ
പർദ്ദ ക ളിൽ നിന്നും
മോചനം നേടുക
നിഗൂഢമായതിനേ ആകാംക്ഷകളേ റൂ
സാരികളാകാശത്തമ്മയ്ക്ക്
ചുറ്റാൻ വലിച്ചെറിയാം
അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക്
തൊട്ടിലാക്കാം
വീർപ്പുമുട്ടിക്കുന്ന കുപ്പായ
ക്കുടുക്കുകൾ പൊട്ടിച്ച്
അക്കുകളിക്കാനെടുക്കാം
നിശ തന്നെ ഉടുപ്പാകെ
നിശാവസ്ത്രങ്ങളെന്തിന്
വലിച്ചപമാനിക്കാൻ
ചേല കാണാഞ്ഞ്
ദുശ്ശാസനന്മാർ വിഹ്വലരാകെ
അവരെ ദിഗംബരന്മാരായ്
ജ്ഞാനപ്പെടുത്താം
അനേകം ജീവജാലങ്ങളുടെ
കാൽപ്പാടുകൾ ചവിട്ടി
നാണമേതുമില്ലാത്ത
പറുദീസയിലേക്ക് കയറാം.

 

RELATED ARTICLES

Most Popular

Recent Comments