Sunday, May 5, 2024
HomeSTORIESഎന്റെ ചിലങ്കപെണ്ണ്. (കഥ)

എന്റെ ചിലങ്കപെണ്ണ്. (കഥ)

എന്റെ ചിലങ്കപെണ്ണ്. (കഥ)

ഷിജി അനൂപ്. (Street Light fb group)
വേനലിൽ ജനിച്ച പൊടികുഞ്ഞുങ്ങളെ തോളിലേറ്റി നടക്കുന്ന കാറ്റ് വീട്ടിലെല്ലായിടത്തും അവയെകൊണ്ടിരുത്തിയിട്ടുണ്ട്.ഞായറാഴ്ചകൾ അവരുടെ കുടിയൊഴിപ്പിക്കൽ ദിവസം ആണ് നിർദയം അടിച്ചിറക്കണം
അങ്ങനെ പഴയ സാധനങ്ങൾ ഒഴിവാക്കുന്ന കൂട്ടത്തിൽ നിന്നൊരു പൊട്ടിച്ചിരി. എന്റെ ചിലങ്ക പ്പെണ്ണ്’… കാലങ്ങൾക്ക് ശേഷം കണ്ട് മുട്ടിയിട്ടും ഞങ്ങൾക്കിടയിൽ മൗനത്തിന്റെ വൻമതിൽ.അവളെ ഞാനൊന്നു പിടിച്ച് കുലുക്കിയപ്പോൾ അവളൊന്നു കുലുങ്ങി ചിരിച്ചു
അവളങ്ങനെയാ…. ഇണക്കവും പിണക്കവും വേദനയും സന്തോഷവും പ്രണയവും വിരഹവും എല്ലാംചിരികളിലൊതുക്കാനെ അറിയൂ.. അവഗണനകളിൽ മൗനത്തിലാണ്ടു കിടക്കും കാലങ്ങളോളം.,,,
മൗനമായവൾ പറഞ്ഞു തുടങ്ങി നീ ഓർക്കുന്നോ ഒരു വിജയദശമിയിൽ അമ്മയുടെ വിരൽതുമ്പിൽ തൂങ്ങി കലാക്ഷേത്രയുടെ പടികയറിയത്…
ഉണ്ണി കണ്ണന്റെ തിരുമുന്നിൽ വെച്ചാണ് ആദ്യമായ് നമ്മൾ കണ്ടുമുട്ടിയത് നിന്റെ പാദങ്ങളിൽ ഞാൻ ചിരി പൊഴിച്ചത് അന്ന് അമ്മയുടെ ഉപ്പുരസമുള്ള ഉമ്മകൾ നിനക്ക് മാത്രമായിരുന്നു
കലോത്സവ വേദികൾ കിട്ടാക്കനിയാണെന്നറിയാതെ നീ വാശി പിടിച്ചപ്പോൾ അച്ഛന്റെ വിയർപ്പുകണങ്ങളേക്കാൾ
ഏതോ ബാങ്ക് ലോക്കറിൽ ഇരുന്ന് ശ്വാസം മുട്ടിയ അമ്മയുടെ താലിമാലക്ക് എന്നോട് നീരസം തോന്നിയിരിക്കാം
ഇന്ന് നീയെന്നെയി പാഴ്വസ്തുക്കളിലേക്ക് വലിച്ചെറിഞ്ഞപ്പോൾ ശ്വാസം മുട്ടി പിടഞ്ഞപ്പോൾ ഞാനോർത്തു അമ്മയുടെ താലിമാല
നീ താലിയണിഞ്ഞപ്പോൾ അമ്മയായപ്പോൾ അടുക്കളയിലെ എച്ചിൽ പാത്രങ്ങളുടെ ചിലമ്പിച്ച ശബ്ദത്തിനെ സ്നേഹിച്ചപ്പോൾ ഞാൻ മൗനമായ് പ്രതിഷേധിച്ചിരുന്നൂ… നീ അത് ഗൗനിച്ചില്ല
ഇന്നും നീയെന്നെ എടുത്തത് ഒഴിവാക്കാനാണ്
നീ അറിഞ്ഞില്ല ഒരിക്കലും മൗനം എന്റെ മരണമാണെന്ന്. സപ്തസ്വരങ്ങളും നിന്റെ അവഗണന സഹിക്കവയ്യാതെ എന്നോടൊപ്പം മൗനമെന്ന മരണം വരിച്ചു നിന്റെ നിറഞ്ഞ കണ്ണിലൊളിച്ചു
അവൾ പരിഭവങ്ങളുടെ കെട്ടഴിച്ചുവിട്ട് എന്റെ മനസ്സ് അസ്വസ്തമാക്കുന്നു. ഇതെല്ലാം കേട്ട് അന്ധാളിച്ചു നിൽക്കുന്ന അക്ഷരപ്പെണ്ണിനെ നോക്കി ഞാൻ കണ്ണുരുട്ടി പറഞ്ഞു
“മര്യാദയ്ക്ക് അനുസരണയോടെ അടുത്ത് നിന്നോ അല്ലെങ്കിൽ ചുരുട്ടി കൂട്ടി ചവറ്റുകൊട്ടയിലിടും ” എന്ന്
അവൾക്ക് കേട്ട ഭാവമില്ല ഒരു ലോഡ് പുച്ഛം തിരികെ തന്ന് പതിവ് പോലെ അനുസരണക്കേട് കാട്ടി
ഇനി യാരോടും പിണങ്ങില്ല എന്ന് ഞാനെന്റെ ചിലങ്കപ്പെണ്ണിന് വാക്കു കൊടുത്തു… പരിഭവത്തിന്റെ പൊടിക്കുഞ്ഞുങ്ങളെ
കാറ്റിന് തിരികെ കൊടുത്തു..

 

RELATED ARTICLES

Most Popular

Recent Comments