Saturday, May 18, 2024
HomePoemsപിന്‍ഗാമി. (കവിത)

പിന്‍ഗാമി. (കവിത)

പിന്‍ഗാമി. (കവിത)

ജോസ്. (Street Light fb group)
നിറയില്ലയിനിയെന്‍
കണ്ണുകളും
മരവിച്ചുപോയൊരെന്‍
ചിന്തകളും
വിറയ്ക്കില്ല ഇനിയെന്‍
കാലുകളും
കുരുതികളമാക്കിയെന്‍
വഴിത്താരകളും .
ഭ്രൂണമായന്നൊരുനാളിലോ
നരഹത്യക്കിരയാക്കിയിതും.
പെറ്റുവീണ നാളിലോ
എച്ചില്‍ കൂമ്പാരത്തിലേക്കെറിഞ്ഞതും
പിച്ചവെയ്ക്കുമുമ്പുതന്നെ
പിച്ചിചീന്തി രസിച്ചതും
ഓടിനടന്നൊരുപ്രായത്തിലോ
പേടിപ്പിച്ചിരുത്തി പീഡിപ്പിച്ചതും.
കൗമാരപ്രായത്തിന്‍ സ്വപ്നങ്ങളില്‍
വയറുനിറച്ചങ്ങ് നല്കിയിതും.
ആര്‍ത്തിപൂണ്ടൊരു വ്യാജനായ് വന്ന്
ഭോഗിച്ചൊടുവിലറത്തുമാറ്റിയതും
കാറുകള്‍ മാറിയും , വീടുകള്‍ മാറിയും
നക്ഷത്രഹോട്ടലില്‍ ഉറക്കിയിതും
മന്ത്രിമാര്‍ തന്ത്രിമാര്‍ ശാസ്ത്രജ്ഞരും
മാറിയുടത്തങ്ങ് കറക്കിയതും,
ചിത്രപരംഗതയാക്കിയൊടുവില്‍
ശീലാവതിപട്ടം അണിയിച്ചതും.
ചണ്ടിയായൊടുവില്‍ പിണ്ടിയെന്നാട്ടി
ഒാരത്തെങ്ങോ തള്ളിയതും,
ആരോരുമില്ലാതെ പുഴുക്കള്‍ക്ക് കൂട്ടായ്
ആറടിമണ്ണിനടിയിലാക്കിയതും,
മറക്കരുതൊരനാളും പാഠങ്ങളെല്ലാം
ചൊല്ലിക്കൊടുക്കണം പിന്‍ഗാമികള്‍ക്കായ്.
വരുന്നുണ്ട് കഥയൊന്ന് തുടരാനോ, മാറ്റാനോ,
മാരണത്തെ തോല്‍പ്പിക്കും പിന്‍ഗാമികളായ്….!
RELATED ARTICLES

Most Popular

Recent Comments