Thursday, March 28, 2024
HomePoemsകൊഴിയാത്ത പൂവ്. (കവിത)

കൊഴിയാത്ത പൂവ്. (കവിത)

കൊഴിയാത്ത പൂവ്. (കവിത)

ജിജി. (Street Light fb group)
അരിമുല്ല പന്തലിൽ അണി വൈര തൊങ്ങലിട്ടരികത്തു ചായും ചിരിക്കുടുക്കേ …
നിന്റെ നിറമിഴി തിളക്കങ്ങൾ ചിരിയിലലിയിച്ചു വിടപറഞ്ഞു അകലാൻ തിടുക്കമായോ ..
ചിത്രശലഭമായ് പാറിപ്പറന്നു
നീ മധുരം വിളമ്പിയ നാളുകളും
എന്നിൽ തുളുമ്പുന്നു പൗർണ്ണമി
പെണ്ണേ നീ കടഞ്ഞേകിയ
മധുരാമൃതം ..
അഴകുള്ള നീലത്തടാകത്തിൽ എന്നും നീ എന്റെ മനം കവരുന്നൊരു ചെന്താമര….
വിധിയെന്ന വേനലിൽ
വാടിക്കരിഞ്ഞിന്നൊഴിഞ്ഞു നീ എങ്കിലും
എന്റെ ഹൃദയതടാകത്തിൽ
വിടർന്നുനിൽക്കും …

 

RELATED ARTICLES

Most Popular

Recent Comments