Thursday, March 28, 2024
HomePoemsഅടുപ്പ്. (ഗദ്യകവിത)

അടുപ്പ്. (ഗദ്യകവിത)

അടുപ്പ്. (ഗദ്യകവിത)

രശ്മികേളു. (Street Light fb group)
ഒറ്റക്കിരിക്കുമ്പോൾ
കത്തിയാളുന്ന
ഏകാന്തതയാണ് അടുപ്പ്…
ഓർമ്മകൾ 
തൂവി വീണു
തീ കെടുമോ എന്ന് 
ഭയന്ന് ജീവിതത്തിന്റെ
മൂടിയൽപ്പം തുറന്നു വയ്ക്കുന്നു…
സൂക്ഷിച്ചു ചെവിയോർത്താൽ
കേൾക്കാം
തിരക്കിൽപെട്ട്
സ്വയം വെന്തുപോകുന്ന
പിടപ്പ്…
‘കഞ്ഞിയായോ അമ്മേ..’
എന്ന ചോദ്യത്തിലാവണം
സ്വയം വാർന്നു വച്ച്,
തീയായിരുന്ന കാലത്തെ
കെടുത്തിക്കളയുന്നത്
‘അമ്മയ്‌ക്കെന്താ ജോലി’
എന്ന ചോദ്യത്തിലേക്ക്
‘അമ്മയ്ക്ക് പണിയൊന്നുമില്ലെന്ന് ‘
തണുത്തുപോയ ചില ഉത്തരങ്ങൾ
നേരംപോക്കിൽ ചിരിക്കുന്നു
വായിൽക്കിടന്നു
പിടയുന്ന
ഓരോ ഉരുളയിലും
എഴുതി വച്ചതു വായിച്ചോ…?
സ്വയമെത്ര എരിഞ്ഞാലും
വേവാനല്ലാതെ
വേവിക്കാനറിയാത്ത
പെണ്ണാണ്
തീയെന്ന്…?!
RELATED ARTICLES

Most Popular

Recent Comments