Sunday, May 19, 2024
HomeSTORIESമുക്തിപിണ്ഡം. (കഥ)

മുക്തിപിണ്ഡം. (കഥ)

മുക്തിപിണ്ഡം. (കഥ)

ഇന്ദു വിനീഷ്. (Street Light fb group)
കുട്ടേട്ടാ ഇതു ശരിയാവില്ല.. നമ്മള് തമ്മിൽ ചേരില്ല.. ഞാൻ.. .ഞാൻ കിച്ചേട്ടനുമായുള്ള കല്യാണത്തിന് സമ്മതിച്ചു.. .
അച്ചൂ….
വേണ്ട കുട്ടേട്ടാ.. ശരിയാ ഇത്രനാളും അച്ചു കുട്ടേട്ടനുള്ളതാന്നന്യാ ഞാനും പറഞ്ഞേര്ന്നെ… പക്ഷെ… പക്ഷെ… കുട്ടേട്ടനിങ്ങനെ എഴുത്തെന്നും പറഞ്ഞു നടന്നാൽ …
അച്ചൂ… നീയല്ലേടാ എന്നെ എഴുതാൻ പ്രോത്സാഹിപ്പിച്ചേ… എന്നിട്ട് നീ തന്നെ…
ശരിയാ കുട്ടേട്ടാ… കിട്ടിയ സർക്കാർ ജോലിവരെ കളഞ്ഞു.. എനിക്കീ കുഗ്രാമത്തിൽ കഴിയാൻ വയ്യ… കിചേട്ടനാവുമ്പോ ന്നെ കൊണ്ടോവും അമേരിക്കേല്… ഞാൻ പോയാ തീരണ വിഷമേ ണ്ടാവു കുട്ടേട്ടനും.. കല്യാണം കഴിയണ വരെ നിക്കും വിഷമാവും. .. ന്നാലും പോയാ അതുമാറിക്കോളും.. ജീവിതകാലം മുഴുവൻ വിഷമിക്കേണ്ടി വരില്ലാലോ ന്തായാലും….
അച്ചൂ. .. .
വേണ്ട നീ വിഷമിക്കണ്ട നിനക്ക്.. .നിനക്ക് നല്ലതേ വരൂ.. .
കുട്ടൻ തിരിഞ്ഞു നടന്നു. അച്ചു അവൾ ജനിച്ച നാൾ തൊട്ട് തന്റെയാണെന്നു പറഞ്ഞു നെഞ്ചിലേറ്റി നടന്ന പെണ്ണ്…. ഇന്ന് . . ഇന്നവൾക് തന്നെ വേണ്ട.. .വേണ്ട. .. കണ്ണീർ തിങ്ങി കാഴ്ചയെ മറക്കുന്നോ… കാൽ ഒരു കല്ലിൽ തട്ടി നോവിൽ ഞെട്ടിയുണർന്നു…. കല്ലല്ല… തിരയോടൊപ്പം കാലിൽ ആഞ്ഞടിച്ച ഒരു ശoഖ്… ഞാനിപ്പോ ആ പഴയ നാഗക്കാവിലല്ല.. ഇവിടെ ന്റെ അച്ചുവില്ല.. . വർഷം പലതു കടന്നുപോയി. അവളിപ്പോ ന്റെ കിച്ചന്റെ പെണ്ണായി,അവന്റെ കുട്ട്യോൾടെ അമ്മയായി അങ്ങനെ. .. ഇപ്പോ എവടേരിക്കും.. അമേരിക്കേലാവും… ഏയ് അല്ല.. പൊട്ടിപ്പെണ്ണ് പോയപോലെ ഇങ്ങട് ഓടിപ്പോന്നിട്ണ്ടാവും..ഇവിടത്തെപ്പോലെ അവൾക്ക് ഓടിനടന്നു കിന്നാരം പറയാനും തല്ലുകൂടാനും അവിടെ ആരാ… കിച്ചൻ അവനവളെ നന്നായി നോക്കുന്നുണ്ടോ ആവോ . .. മുൻപിൽ ആഞ്ഞടിക്കുന്ന തിരകളെ നോക്കി ഒന്നു ദീർഘമായി നിശ്വസിച്ചു അവൻ ഇരുപ്പു മതിയാക്കി എഴുന്നേറ്റു.. .തീരത്തു നല്ല തിരക്കുണ്ട്… വാവിന് ബലിയിടാൻ വന്നവരുടെ. .കുട്ടൻ തീരത്തൂടെ നടന്നു.. അല്ല ആരാത് ബലിയിടുന്നവരുടെ കൂട്ടത്തിൽ കിച്ചനല്ലേ ..
കിച്ചാ ..മോനെ ..
വേണ്ടീർന്നില്ലെന്നു തോന്നിയപ്പോഴേക്കും കിച്ചൻ കണ്ടിരുന്നു .. ഏട്ടാ. . ഏട്ടനിതെവിടാരുന്നു… എവിടൊക്കെ തിരക്കി ഞങ്ങൾ…
കിച്ചാ, അച്ഛനാണോ അതോ അമ്മയോ… പറ… പറ കിച്ചാ… ആരാ..
ഏട്ടാ… അത്.. .
കുട്ടാ…..
അച്ഛാ…. അമ്മേ.. .ഈശ്വരാ പേടിച്ചുപോയിലോ ഞാൻ. . .അല്ല കിച്ചാ അപ്പൊ ഇത്… കുട്ടൻ പിണ്ഡത്തിലോട്ട് നോക്കി ചോദിച്ചു. .
ഏട്ടാ.. നമ്മടെ അച്ചു. ..
ന്താ.. . ന്താ നീ പറഞ്ഞെ. .. അച്ചുവോ….ഇല്ല്യ.. ഞാൻ വിശ്വസിക്കില്ല്യ … അവളുടെ സന്തോഷത്തിനല്ലേ ഞാൻ അവളെ നിനക്കു തന്നെ.. .ന്നിട്ട്… ന്നിട്ട്… നീ നോക്കീല്ല്യേ ന്റെ കുട്ട്യേ .. പറ കിച്ചാ ന്താ പറ്റ്യേ ന്റെ അച്ചൂന്. . ഒന്നുപറ. ..
ഏട്ടൻ കരുതണപോലെ അവൾ ഏട്ടനെ ഉപേക്ഷിച്ചതല്ല.. .ഏട്ടന്റെ നന്മക്കു വേണ്ടി അവൾ സ്വയം ഒഴിഞ്ഞതാ… നിങ്ങളുടെ ജാതകപ്പൊരുത്തം നോക്കാൻ രാഘവപ്പണിക്കര് വന്നിരുന്നു വീട്ടിൽ.ഏട്ടനുമായി അവൾ ചേർന്നാൽ ഏട്ടന് മരണമാണെന്ന അയാൾ ഗണിച്ചു പറഞ്ഞത്. .അതാ അച്ചു… .
ഈശ്വരാ മനസ്സിലാക്കീലാലോ ഞാൻ ന്റെ അച്ചൂനെ… എന്നെ ജീവിപ്പിക്കാൻ ന്റെഅച്ചു…
അല്ല ഏട്ടാ അല്ല ഞാനാ ഞാനാ എല്ലാത്തിനും കാരണം.. .എനിക്ക് അച്ചൂനെ ഇഷ്ടമായിരുന്നു.. മാമനും അമ്മയിക്കും ഞാൻ അമേരിക്കക്കാരനായൊണ്ട് അവളെ എനിക്ക് എനിക്ക് കെട്ടിച്ചുതരാൻ താല്പര്യണ്ട് ന്നൂടെ അറിഞ്ഞപ്പോ ഞാൻ കളിച്ച കളിയാരുന്നു അത്… കല്യാണം കഴിഞ്ഞ അന്നു തന്നെ അതവളെങ്ങനോ അറിഞ്ഞു… അവൾ പോയി ഏട്ടാ.. .എന്നെ തോൽപിച്ചു അവൾ പോയി.. എന്നോട് പൊറുക്കൂ ഏട്ടാ.. ഏട്ടനെ കാണാൻ …. .ആ കാലിൽ വീണൊന്നു കരയാൻ ഞാൻ അലയുകയായിരുന്നു ഇത്രനാളും….
അമ്മേ ഇവനെന്തൊക്ക്യാ ഈ പറേണെ….
ന്തൊക്കയാമ്മേ ഈ സംഭവിച്ചേ .. നിനക്കെന്നോട് പറയര്ന്നില്ലേ കിച്ചാ. കിച്ചാ….കിച്ചാ……. മോനേ. … കിച്ചാ….
മൂന്നുപേരുടെ നിലവിളികൾ ആ തിരയിൽ അലയടിച്ചു മടങ്ങി…. തിരക്കുള്ളിൽ മടങ്ങി വരാതെ കിച്ചന്റെ ആത്മാവ് മുക്തി തേടിയലഞ്ഞു…. അന്നാദ്യമായി തീരത്തുവച്ച ആ പിണ്ഡത്തിൽ ഒരു കാക്ക വന്നിരുന്നു… ഒരുപക്ഷെ അച്ചുവായിരിക്കാം അത്….
RELATED ARTICLES

Most Popular

Recent Comments