ജിജി. (Street Light fb group)
അകാരണമായ് അകമെരിക്കുവതെന്തു ഞാൻ …
ആത്‌മഹർഷത്തിൻ തിളക്കങ്ങളെന്നോ തിടുക്കപ്പെട്ടെങ്ങോ മറഞ്ഞതിനുത്തരം തേടിയാണിന്നെന്റെ യാത്ര ..
ചിരിച്ചിടാമെന്നും ചിറികോട്ടി
ചിറകെട്ടിനിറുത്തിയൊരറിയാത്ത
നോവുകൾ നുരചിതറും നേരത്തും …!
എവിടെ തിരഞ്ഞാലും
എവിടെ തിരിഞ്ഞാലും ..
ഇല്ലില്ല മോദത്തിന്
മണമുള്ള മൊട്ടുകൾ ….!
അറിയേണമഭിനയം
അതിഭാവുകത്വവും
വിനയത്തിന് വിലയൊന്നിരുത്തി
പഠിക്കേണം….
നിറയുന്ന ഭാവങ്ങൾ
പ്രതിഫലിപ്പിച്ചെന്നാൽ
പഴഞ്ചനെന്നൊന്നങ്ങു
തരംതാഴ്ത്താറുണ്ടിവർ …
നോമ്പൊന്നു നോറ്റിന്നു
നീറ്റുവാൻ നോവുണ്ട് …
ചിരിനിലാവിൽ
ആരോരുമറിയാതെ
മിഴിമേഘങ്ങൾ പെയ്തൊഴിക്കാൻ പഠിക്കുകയാണ് ഇന്ന് ഞാൻ ..!!