എൽസമാത്യു. (Street Light fb group)
ഒരു താൾമാത്രം
വായിക്കപ്പെടുന്ന
ഒരു പുസ്തകം.
തുറക്കപ്പെടാത്ത
പക്കങ്ങളിൽ
എത്ര മനോഹരശലഭങ്ങളാണ്
വർണ്ണച്ചിറകുകളുമായ്
പറന്നുയരാൻ
കാത്തിരിക്കുന്നത്
എത്ര മയിൽപ്പീലിത്തണ്ടുകളാണ്
മിഴിയടച്ചുറങ്ങുന്നത്
എത്ര സുന്ദരസൂനങ്ങളാണ്
വിടരാൻ വെമ്പുന്നത്
എത്ര പ്രഭാതങ്ങളും സന്ധ്യകളും
നിറംമങ്ങിമയങ്ങുന്നു.
ഇരുൾ തിന്നുറങ്ങുന്നുഞാൻ,
ഒരു തിരിതെളിക്കുക
മറിച്ചുനോക്കുക ഇനിയുണ്ട്
താളുകൾ.!!!