Thursday, April 18, 2024
HomePoemsകൺമഷിത്തടങ്ങൾ (കവിത).

കൺമഷിത്തടങ്ങൾ (കവിത).

കൺമഷിത്തടങ്ങൾ (കവിത).

നിധു (Street Light fb group).
ഇനി വേണ്ടെനിക്കീ ജൻമ്മമത്രയും
പലനാൾ പകർന്നിട്ടും നിന്നിൽ –
ഞാൻ കാണാത്ത സ്നേഹാമൃതം
അകലെ മറഞ്ഞൊരു പൊൻമണി –
ത്തൂവലായ്‌ എന്നിലും പാറിപ്പറന്നവളെ
ദൂരെയാ പൂമരക്കൊമ്പിനു കീഴെ നീ
കാതോർത്തു നിന്നതോർക്കുന്നുവോ
ഇനിയുമീ വഴി വരാതലയുന്ന മനസ്സിന്റെ
വർണ്ണങ്ങളെന്നിൽ നിറച്ചുവോ നീ
സ്വപ്നങ്ങൾ തീർത്തൊരാ കാലത്തിൻ –
വാതിലിൽ കണ്ണുനീരെന്നും നിറച്ചവളെ
പിന്തിരിഞ്ഞൊടുന്ന നേരത്തുമെന്നിലായ്
കൺമഷി കണ്ണിനാൽ നോട്ടമെറിഞ്ഞവളെ
കാലം പടി കടന്നെത്തിയെന്നോ നമ്മിലും –
കാണാകാഴ്ചകൾ മാറി മറിഞ്ഞുവെന്നോ
നിൻ ചിത്രമെന്നുള്ളിൽ പതിഞ്ഞുവെന്നോ
ഓർമ്മയിലേക്കെങ്ങോ മറഞ്ഞു വെന്നോ
ഇനിയും പിറക്കാത്ത കാലത്തെയോർത്തു –
കൊണ്ടാരോ ജീവൻ വെടിഞ്ഞതാവാം
നിറഞ്ഞു കത്തുന്നൊരാ നിലവിളക്കിൻ –
തിരിനാളങ്ങളെന്നിൽ പ്രഭ ചൊരിക്കെ
ഓർത്തു ഞാനോമനേ നിന്റെ മുന്നിൽ
നറുതിരിയാലെരിയുകിലെന്റ ജന്മം
RELATED ARTICLES

Most Popular

Recent Comments