Friday, April 26, 2024
HomeSTORIESനിഴൽ. (കഥ)

നിഴൽ. (കഥ)

നിഴൽ. (കഥ)

ജിന്‍സ് വി. എം. (Street Light fb group)
നിഴലുകൾ ഒരിക്കലും കഥ പറയാറില്ല…,
അവ
കഥകളോട് ചേർന്നു നിൽക്കുകയേയുള്ളൂ…,
പക്ഷെ
ഒരു നിഴൽ നമ്മെ പിൻ തുടരാൻ തുടങ്ങുന്നതോടെ…,
നിഴൽ മാറി..,
“ഭയം ” നമ്മളെ പിൻ തുടരാൻ തുടങ്ങുന്നു…,
അതൊരു ആക്സിഡന്റായിരുന്നു…,.
ഒരു കാർ ആക്സിഡന്റ്…,
എന്റച്ഛന്റെ മരണം സംഭവിച്ച ആക്സിഡന്റ്…,
അതിനു ശേഷമാണ് ആ നിഴലെന്നെ വിടാതെ പിൻ തുടരാൻ തുടങ്ങിയത്…,
ഒരോ രാത്രിയും അതെന്നെ
തിരഞ്ഞു വന്നു
ഒന്നു ഭയപ്പെടുത്തി
എത്തി നോക്കി
പോയ് കൊണ്ടെയിരുന്നു…,
ഉപദ്രവമോ മറ്റോ ഉണ്ടാവാത്തതിനാലും ഉൾഭയം കൊണ്ടും ഞാനത് കണ്ടില്ലെന്നു നടിച്ചു…,
പക്ഷെ…,
ഞാൻ സ്നേഹയെ പ്രണയിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയതു മുതൽ…,
രാത്രിയിലെ ചന്ദ്രനെന്ന പോലെ
അതെന്നെ വിടാതെ പിൻ തുടരാൻ തുടങ്ങി…,
പലപ്പോഴും വാതിൽ വഴി മുറിയിലെക്ക് കയറി വരുന്ന ആ നിഴലിൽ എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് ഒളിപ്പിച്ചു വെച്ചിട്ടുള്ളതായി എനിക്കു തോന്നി….,
ഭയം കൊണ്ട് വാതിലടച്ചിടുന്ന നേരം താഴത്തെ വാതിൽ വിടവിലൂടെ പൂർവ്വാധീകം ശക്തിയോടെ അതെന്നെ തിരഞ്ഞു വന്നു കൊണ്ടെയിരുന്നു….,
എന്റെ തോന്നലാണോ ..?
അതൊ അച്ഛന്റെ ആത്മാവാണോ എന്ന് എനിക്കറിയില്ല അതു കൊണ്ടു തന്നെ ആരോടും പറയാനുള്ള ധൈര്യവും കിട്ടിയില്ല…,
പറഞ്ഞാൽ ഞാനൊരു പേടിതൊണ്ടെന്നു തെറ്റി ധരിച്ച് അവളെന്നെ കളിയാക്കിയാലോ എന്നു കരുതി സ്നേഹയോടു പോലും ഞാൻ ഒന്നും പറഞ്ഞില്ല…,
പക്ഷെ….,
ഒരു മാസം മുന്നേ
ഇവയെല്ലാം പൂർവ്വാധീകം ശക്തിയാർജ്ജിച്ചു…,
പലവട്ടം എന്റെ മുറിയുടെ അടുത്ത് ഒരു കാൽപ്പെരുമാറ്റം കേൾക്കാൻ തുടങ്ങി…,
വെളിച്ചം കടന്നു വരുന്ന എതൊരിടത്തും
ആ നിഴൽപ്പാടുകൾ ഒന്നിടവിട്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങി….,
കൂടെ രണ്ടു കണ്ണുകൾ കൂടി അവക്കൊപ്പം ഇരുട്ടിന്റെ മറവു പറ്റി എന്നെ ഭയപ്പെടുത്താൻ എന്നെ തിരഞ്ഞു വന്നു….,
മുറിയിൽ എന്റെ കാൽപ്പെരുമാറ്റം പതിയുന്ന നേരം അവ എങ്ങോ ഉൾവലിയുകയും ചെയ്യും….,
എന്നാൽ അഞ്ചു ദിവസം മുന്നേ സുപ്രധാനമായ മറ്റൊരു സംഭവം കൂടി എന്റെ ജീവിതത്തിലുണ്ടായി.
പക്ഷെ എന്നെ പിൻ തുടരുന്ന നിഴലിനേയും എന്നെ ഭയപ്പെടുത്തുന്ന കാൽപ്പെരുമാറ്റത്തെയും എന്നെ തിരഞ്ഞു വരുന്ന കണ്ണുകളെയും ഒരിക്കലും അതുമായി ബന്ധപ്പെടുത്തി വായിച്ചെടുക്കാൻ എനിക്കായില്ല…,
ഞാനതിനു ശ്രമിച്ചതുമില്ല…,
അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല…,
അവക്കൊന്നിനും അതുമായി യാതൊരു വിധ ബന്ധവുമുണ്ടായിരുന്നില്ല…!
അതെന്റെ മാത്രം പ്രശ്നമായിരുന്നു
“റിയാലിറ്റിയും മിത്തും ” തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഈ രണ്ടു സംഭവങ്ങൾക്കും ഉണ്ടു താനും…,
ഒരു മാസങ്ങൾക്കു മുന്നേ നടന്നത് ഇതാണ്………….,,,,,,
“എന്റെ സമ്മതത്തോടെ നീയൊരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ എന്റെ ജീവൻ കളഞ്ഞും ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഞാനവയെ നിനക്കു തിരിച്ചു തരും.അതിനു വേണ്ടി എന്റെ പ്രിയപ്പെട്ടവരെയെല്ലാം താൽക്കാലികമായി മറക്കേണ്ടി വന്നാലും അവയെ മറന്നും….,
എന്തൊക്കെ പ്രതിസന്ധിയെ നേരിടേണ്ടി വന്നാലും അത് സ്വന്തം ജീവനായാൽ പോലും പകരം കൊടുത്തും വാക്കു ഞാൻ പാലിക്കും…,”
മറ്റുള്ള പെൺകുട്ടികളെ പോലെ അല്ല സ്നേഹ…,
വാക്കു കൊടുക്കാൻ ഇത്തിരി പാടാ പക്ഷെ കൊടുത്തിട്ടുണ്ടെങ്കിൽ
വാക്കു പാലിക്കാൻ അവസാന ശ്വാസം വരെ യുദ്ധം ചെയ്യും…,
മറ്റൊരാണിന്റെ നിഴൽ പോലും എന്നിൽ പെടില്ല എന്റെ ശവത്തിനു മേലെയല്ലാതെ മറ്റൊരാണിനും താലി കെട്ടാനും സാധിക്കില്ല….,
ക്ഷമയോടെ കാത്തിരിക്കുക എന്തു പകരം കൊടുത്തും ഞാൻ തിരിച്ചു വരും….,
എന്നു പറഞ്ഞ അവളുടെ ഫോൺ അന്നെ ദിവസം (ഒരു മാസം മുന്നേ)പൊടുന്നനെ ഓഫായി.,
പിന്നീടാ ഫോൺ ഓണായതേയില്ല…,
സ്ഥിരം സ്ഥലങ്ങളിലെവിടെയും അവൾ കടന്നു വന്നതുമില്ല…,
സ്വന്തം മുറിയുടെ വാതിലടച്ചിട്ട് ആ നാലു ചുമരിന്റെയും മറപ്പറ്റി മുറിവിട്ടു പുറത്തിറങ്ങാതെ എന്നിൽ നിന്നു മറഞ്ഞിരിക്കുക കൂടി ചെയ്തതോടെ കാഴ്ച്ചകൾക്കും കേഴ്വികൾക്കും കാത്തിരിപ്പുകൾക്കും അവസാനമായി….,
നാലു വർഷത്തെ പ്രണയം പെട്ടന്നൊരു ദിവസം ഇല്ലാതായിരിക്കുന്നു…..!
ഈ കാര്യങ്ങളെ അതുമായി എങ്ങിനെ ചേർത്തു വായിക്കും…??
അതു മാത്രമല്ല എന്റെ അച്ഛന്റെ മരണത്തിനു ശേഷം തുടങ്ങിയ അവസ്ഥക്ക് ഇതുമായി എന്തു ബന്ധം വരാനാണ്….??
പക്ഷെ ഈ കാര്യങ്ങൾ കൊണ്ട് മറ്റൊരു കാര്യം എന്റെ ജീവിതത്തിലുണ്ടായി…,
എന്നെ പിൻ തുടരുന്ന നിഴലിനെയും കാൽപ്പെരുമാറ്റത്തെയും കണ്ണുകളെയും ഒന്നും അത്ര ഗൗരവമായി ഞാൻ ശ്രദ്ധിക്കാതെയായി…,
അവയെല്ലാം നിരുപാധികം പിൻ
തുടരുന്നത് അറിയാമായിരുന്നിട്ടും അവളെന്ന നഷ്ട ഭയത്തിനു മുന്നിൽ മറ്റെല്ലാം നിറം മങ്ങി…,
ചുറ്റുമുള്ളവർക്കു വേണ്ടി അവൾക്കതു എളുപ്പമായിരുന്നെങ്കിലും…,
എന്നെ സംബന്ധിച്ച് അവളെന്ന നഷ്ടം എന്റെ ജീവനെടുക്കാനുള്ള ശക്തി അവക്കുണ്ടായിരുന്നു….,
കൂട്ടിവെച്ച സ്വപ്നങ്ങൾ തലയരിഞ്ഞു വീണപ്പോൾ തോൽവിയുടെ രുചി നാവിലും ഹൃദയത്തിലും വിഷം കണക്കെ പടർന്നു കയറി….,
അവളിലെക്കുള്ള വഴികളെല്ലാം അവൾ മനപ്പൂർവ്വം അടച്ചതോടെ പരാജയം പൂർണ്ണതയിലെത്തി…,
എന്നിട്ടും ഒരിക്കൽ യാതൃശ്ചികമായി അവളെ വീണ്ടും നേരിൽ കാണേണ്ടി വന്നു…,
നോട്ടം കൊണ്ടെങ്കിലും ഒരു സോറി പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതു പോലും ഉണ്ടായില്ല…,
എന്നെ കണ്ടതും വേഗം പോയി കൂടെയുണ്ടായിരുന്ന അവളുടെ അച്ഛന്റെ കൈ ചേർത്തു പിടിച്ച്
രണ്ടു കാര്യങ്ങൾ അവളെനിക്കു മനസ്സിലാക്കി തന്നു…,
ഒന്ന് ഞാനവളുടെ അരികിലെക്ക് ചെന്നാലോ എന്ന ഭയം അവൾ അവളുടെ അച്ഛനെ മറയാക്കി അവളിലെക്കുള്ള വഴിയടച്ചു…..,
രണ്ട് ഇപ്പോൾ എന്നെക്കാൾ അവളുടെ സ്വന്തം അച്ഛനെ മാത്രമാണ് അവൾക്കിഷ്ടം എന്ന് എന്നെ അറിയിക്കുക…,
അങ്ങിനെ ഒരക്ഷരം പോലും പറയാതെ എല്ലാം അവൾ അവസാനിപ്പിച്ചു….,
എന്നിട്ടും എവിടെയെങ്കിലും ഒരു വെട്ടം തെളിഞ്ഞാലോ എന്നു കരുതി പിന്നെയും ഞാൻ കാത്തിരുന്നു പക്ഷെ ഒരു അത്ഭുതവും സംഭവിച്ചില്ലന്നു മാത്രമല്ല…,
കാത്തിരിപ്പുകൾക്ക് ഒടുവിൽ
ഇന്ന്
എന്റെ ഹൃദയത്തിന് ഒരിക്കലും
ഉണങ്ങാത്ത മുറിവുമായ് ആ വാർത്തയെത്തി….,
ഇന്നേക്ക് മൂന്നാം നാൾ ഞായറാഴ്ച്ച അവളുടെ വിവാഹമാണെന്ന്….!!
മൂന്നു നാൾക്കകം അവൾ ആരോ ഒരാൾ മാത്രമായി മാറാൻ പോകുന്നു…,
അതോടെ അതു വരെയും ചുറ്റി നിന്ന ഭൂതം പ്രേതം പിശാച് ഭയം ഇവയെ എല്ലാം തള്ളി നീക്കി മരണം മുന്നിലേക്കു വിരുന്നു വന്നു….,
എത്ര ശ്രമിച്ചിട്ടും അവൾ മറ്റൊരാളുടെതാവുന്നു എന്നത് മാത്രം സഹിക്കായില്ല….!!
ഹൃദയം നരകാഗ്നിയെ ഏറ്റു വാങ്ങി വിങ്ങിപ്പൊട്ടി…,
അപമാനഭാരം പേറി പുറത്തിറങ്ങാൻ കഴിയാതെയായി….,
സ്വപ്നങ്ങളുടെ സ്വർഗ്ഗം രംഗം ഒഴിഞ്ഞിരിക്കുന്നു പകരം വേദനകളുടെ നരകം മിഴിത്തുറന്നിരിക്കുന്നു….!
എല്ലാം അറിഞ്ഞ് അമ്മ ഒന്നു രണ്ടു തവണ മുറിയിലെക്കു വന്നെങ്കിലും എന്നെ വെറുതെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…,
എന്റെ സങ്കടങ്ങളെ അമ്മയും ഉള്ളു തുറന്ന് ഏറ്റു വാങ്ങിയിരിക്കുന്നു…,
അന്ന് രാത്രി ഉറങ്ങാനാവാതെ അവളെ കണ്ടതു മുതൽ അവസാനമായി എന്നെ കാണാഭാവം നടിച്ചതു വരെ എല്ലാം ഒന്നൊന്നായി എന്നിലൂടെ കടന്നു പോയി….,
ഏറെ വൈകിയ നേരത്തിനൊടുവിൽ എല്ലാം മറക്കാൻ ഒരു എളുപ്പ വഴി എന്നിൽ തെളിഞ്ഞു….,
അവളെ മറക്കുക എന്നതിനേക്കാൾ എനിക്കു ചെയ്യാനാവുന്നത് എന്റെ ഒാർമ്മകളെ നശിപ്പിക്കുക എന്നതു മാത്രമാണ് “
അവസാനം അതു തന്നെ തീരുമാനിച്ചു…,
ആത്മഹത്യ…..!!!
പിന്നെ ഞാൻ മരിക്കാൻ തയ്യാറാണെന്ന് എന്റെ മനസ്സിനെ ബോധ്യപ്പെടുത്താനായി എന്റെ ശ്രമം….,
ഞാനതിൽ വിജയിച്ചു…,
എന്റെ ചിന്തകളെ മനസ്സ് അംഗീകരിച്ചതോടെ എപ്പഴോ ഞാനുറങ്ങി പോയി…,
രാവിലെ ഉണർന്നതോടെ എനിക്കറിയാം ഇനി എന്നിൽ അവശേഷിക്കുന്ന വെളിച്ചം ആ ഒരു ദിവസത്തെ പകൽ മാത്രമാണെന്ന് അതു കൊണ്ടു തന്നെ
ആ ദിവസം
കൂടുതൽ സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യില്ലെന്നു ഞാൻ തീരുമാനിച്ചു….,
പുറത്തു ഇറങ്ങി അധികമൊന്നും അലയേണ്ടി വന്നില്ല ഒരു മരണത്തിന് വേണ്ടുന്ന ഉറക്കഗുളികകൾ സംഘടിപ്പിക്കാൻ…,
അതു കൈയ്യിൽ കിട്ടിയതോടെ ഞാനെന്റെ മരണം ഉറപ്പിച്ചു…,
ഇനി എന്നെ തടയാനോ രക്ഷപ്പെടുത്താനോ ദൈവം തമ്പുരാനു പോലും സാധിക്കില്ല…,
നാളെ എന്റെ ശവത്തിനു മുകളിൽ ചവിട്ടി കൊണ്ടു മാത്രമാവണം അവൾക്കവളുടെ മിന്നു കെട്ടിനും പിന്നീടുള്ള ജീവിതത്തിലേക്കും നടന്നു കയറേണ്ടതെന്ന് ഞാൻ ഉറപ്പിച്ചു…,
ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളുടെ കഴുത്തിൽ മറ്റൊരു താലി കയറ്റി അത് എന്റെ വിധിയാക്കി മാറ്റാൻ അങ്ങിനെ ഒരു കർത്താവിനെയും അനുവദിക്കില്ലെന്ന് ഞാനും ഉറപ്പിച്ചു…!
പക്ഷെ പാവം എന്റെ അമ്മ….,
ഞാൻ കാരണം അവർ…?
അതു മാത്രമായിരുന്നു ഒരെയൊരു സങ്കടം….,
പക്ഷെ…,
അവളെക്കാൾ എന്റമ്മക്ക് എന്നെ മനസ്സിലാവും…,
എന്റെ മനസ്സും…!!
അന്നു രാത്രി അമ്മയോടൊത്ത് അവസാന അത്താഴവും കഴിച്ചു,,,,,
ഞങ്ങൾ ഒന്നും പറഞ്ഞില്ല…,
പക്ഷെ അന്ന് പതിവിനു വിവരീതമായി വിട്ടു പിരിയും മുന്നേ അമ്മയെ ഞാൻ കെട്ടിപ്പിടിച്ചു….,
എന്നിട്ടും അമ്മ ഒന്നും എന്നോട് പറഞ്ഞില്ല…,
അതൊടെ ആ കടമ്പയും കടന്നു….,
ഇനിയുള്ളത് ഉറപ്പുള്ളതും സത്യവുമായ മരണം മാത്രം….!!
അമ്മയുറങ്ങുന്ന സമയം വരെ കാത്തിരിക്കാൻ തീരുമാനിച്ച് ഞാൻ കട്ടിലിലിരുന്നു…,
ഇനി ഏതാനും നിമിഷങ്ങൾ മാത്രം….,
അതൊടെ
മുറിയിലാകെ മരണത്തിന്റെ തണുപ്പു പരന്നു…,
ഇനി പത്തു മിനിട്ടു കൂടി അതൊടെ അമ്മയുടെ മുറിയടയുന്നതിന്റെയും കുറ്റിയിടുന്നതിന്റെയും ശബ്ദം കേൾക്കാം അതൊടെ എല്ലാം അവസാനത്തിലെക്കു കടക്കും…,
അതും കാതോർത്ത് ഞാനിരുന്നു അടുക്കള വാതിൽ അടക്കുന്ന ശബ്ദം കേട്ടു…,
ഇനി അമ്മയുടെ മുറിയുടെയാണ് ഞാൻ കാതുകൾ കൂടുതൽ ജാഗ്രതയോടെ കൂർപ്പിച്ചു…,
പക്ഷെ എനിക്ക് കേൾക്കാനായത് എന്നെ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന പഴയ ആ കാൽപ്പെരുമാറ്റമായിരുന്നു പാതി ചാരിയിട്ട വാതിലിലൂടെ പെട്ടന്നൊരു നിഴൽ വെട്ടം മുറിയിലെക്കു പതിച്ചതും ഭയന്നു വിറച്ച് വാതിലടക്കാൻ ഞാനോടിയതും
വാതിൽ തുറന്ന് അമ്മ എന്റെ മുറിയിലെക്കു
കയറി വന്നു…,
ആ രംഗം ഞങ്ങളിൽ ചെറിയ ഒരു അങ്കലാപ്പുണ്ടാക്കിയെങ്കിലും അതെല്ലാം ക്ഷണനേരം കൊണ്ടു തന്നെ മാറി….,
അമ്മ എന്റെ കട്ടിലിൽ വന്നിരുന്നു പിന്നെ എന്നെയും വിളിച്ചു അരികിലിരുത്തി….,
ഞാൻ കണ്ടതിൽ ഏറ്റവും ശാന്തതയുള്ള സ്ത്രീയായിരുന്നു ആ സമയം അമ്മ…,
തുടർന്നമ്മയെന്നോട് പറഞ്ഞു….,
ഒരമ്മയും ഒരു മകനോട് പറയാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഇപ്പോ ഞാൻ നിന്നോട് പറയാൻ പോകുന്നത്….,
ഞാൻ പറയാൻ പോകുന്നത് ഒരു ഉപദേശമല്ല…,
ഒരമ്മയുടെ കഴിവു കേടാണ്…,
ഞാനമ്മയെ തന്നെ നോക്കവേ അമ്മ പറഞ്ഞു…,
“ഇപ്പം നീ അനുഭവിക്കുന്ന വേദനയും വിഷമവും നിന്റെ വിധിയല്ല…,
എനിക്കുള്ള എന്റെ ശിക്ഷയാണ്…!!!
വർഷങ്ങൾക്കു മുന്നേ ഞാൻ ചെയ്ത പാപത്തിന്റെ ഫലം,..
ഇന്ന് നീ സ്നേഹിക്കുന്നവൾ നിന്നോട് ചെയ്തത് അന്ന് ആ സ്ഥാനത്ത് ഞാനായിരുന്നു….,
വീട്ടുക്കാരുടെ പിടി വാശിക്കു മുന്നിൽ എന്റെ മനസ്സിലുള്ള ആളെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു ഞാൻ….,
അന്നയാൾ വേദനയോടെ ആത്മഹത്യ ചെയ്തപ്പോൾ തുടങ്ങിയതാണ് എന്റെ ദുരിതം. ആരോടും ഒന്നും പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കി നീറുകയായിരുന്നു ഞാനിത്രയും കാലം….,
അയാൾ വേദനിച്ചത് എന്നെ ബോധ്യപ്പെടുത്താനും അതിന്റെ ആഴം എന്നെ പഠിപ്പിക്കാനും ദൈവം നമ്മളെയല്ല നമ്മുക്ക് പ്രിയപ്പെട്ടവരെ നമുക്കു മുന്നിൽ വേദനിപ്പിച്ചാണ് നമ്മളെ ശിക്ഷിക്കുക….,
അതിന്റെ ആദ്യപടിയായിരുന്നു നിന്റെ അച്ഛന്റെ മരണം….!
ഇപ്പോൾ അതെ വേദനകൾ നിന്നിലേൽപ്പിച്ച് നിന്നെയും എന്നെയും ഒന്നിച്ച്….,
അച്ഛൻ മരിച്ചതിനു ശേഷവും നീ സ്നേഹയെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴും പഴയതെല്ലാം ആവർത്തിക്കുമോ എന്ന ഭയം,
നിന്നെ കൂടി അമ്മക്കു നഷ്ടമായാലോ എന്ന ഭയം. നിന്റെ മുറിക്കു വെളിയിൽ അരുതാത്തതൊന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയോടെ എല്ലാ രാത്രിയും കാവലിരിക്കുകയായിരുന്നു ഞാൻ…,
അവൾ നിന്നെ വിട്ടു പോയതൊടെ എന്നോടുള്ള പ്രതികാരം അവസാനിച്ചു….,
പക്ഷെ വേദന കൊണ്ട് മോനെന്തെങ്കിവും അരുതാത്തത് ചെയ്താൽ അമ്മക്കതു കൂടി താങ്ങാനുള്ള കഴിവില്ല അതാ….,
അമ്മയുടെ പാപത്തിന്റെ ഫലമാണ് അമ്മയെ ശപിക്കരുത് മോനെ…!”
അതു പറഞ്ഞ് എന്റെ നേരെ കൈകൂപ്പിയതും ഞാനമ്മയെ ചേർത്തു പിടിച്ച് കരഞ്ഞു….,
എല്ലാം പതിയെ സമാധാനത്തിലെക്കു മടങ്ങവെ ഞാനമ്മയോട് പറഞ്ഞു…,
സാരമില്ല അമ്മേ..,
എന്റെമ്മക്കു വേണ്ടി ചിലതെല്ലാം എനിക്കും സഹിക്കാനാവും…!
അതിനു ശേഷം അമ്മയെ മുറിയിൽ കൊണ്ടാക്കി ഞാൻ തിരിച്ചു വന്നു പിന്നെ ആദ്യം ചെയ്തത് പോക്കറ്റിലുള്ള ഉറക്കഗുളികയുടെ പൊതിയെടുത്ത് ജനലിലൂടെ പുറത്തെക്കെറിഞ്ഞു…,
എന്റെ അമ്മ ഇനി വേദനിക്കരുത് അതെന്റെ ഉത്തരവാദിത്വമാണ്…!
ഈ ലോകം തന്നെ പകരമായി ലഭിച്ചാലും തീരാത്ത അത്ര വലിയ നഷ്ടമായിരിക്കാം…,
ആ നഷ്ടം സഹിക്കാൻ അമ്മ തയ്യാറായില്ലെ അതുപോലെ അമ്മക്കു വേണ്ടി എന്റെ നഷ്ടങ്ങളെയും സഹിക്കാൻ ഞാൻ തീരുമാനിച്ചു….!
ഇപ്പം ഒന്നെനിക്കറിയാം…,.
എന്നെ തിരഞ്ഞു വന്നത് ഭയത്തിന്റെ നിഴലുകളല്ല…,
എന്റമ്മയുടെ സ്നേഹത്തിന്റെ നിഴലുകളാണ്…!!!!
RELATED ARTICLES

Most Popular

Recent Comments