Tuesday, April 23, 2024
HomeLiteratureപട്ടാളക്കാരൻ...(കഥ).

പട്ടാളക്കാരൻ…(കഥ).

പട്ടാളക്കാരൻ...(കഥ).

ആര്യ (Street Light fb group).
മകരമാസക്കുളിരിൽ വിറങ്ങലിച്ചു നിൽക്കുകയാണ് മരങ്ങൾ. ഒരു കാറ്റു പോലും വീശുന്നില്ല… സന്ധ്യ മറഞ്ഞിരിക്കുന്നു.. ഇരുളിനു കട്ടി കൂടി വരികയാണ്.. ചന്തമുക്കിൽ നിന്നു അവസാന ബസ്സും പോയിക്കാണും..
”രവിയേട്ടനിന്നും വരികയുണ്ടാവില്ല… ”. ഹേമ നെടുവീർപ്പിട്ടു കൊണ്ടു ഉമ്മറത്തു വെച്ച നിലവിളക്കെടുത്ത് അകത്തേക്കു നടന്നു…
  പാവപ്പെട്ട രാമൻ കുട്ടീടെ മൂത്ത മകളാണ് ഹേമ..അവൾക്കു താഴെ പുര നിറഞ്ഞ രണ്ടനുജത്തികൾ.. രവിയുടെ ആലോചന വന്നപ്പോൾ രാമൻകുട്ടിക്കു മോളെ ഒരു പട്ടാളക്കാരനുകൊടുക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ അവൾക്കു താഴെയുള്ള പെൺകുട്ടികളുടെ കാര്യമോർത്തപ്പോൾ സമ്മതിച്ചതാണ്..എല്ലാം പെട്ടെന്നായിരുന്നു..
നാലു ദിവസത്തെ അവധിക്കു നാട്ടിലെത്തിയതാണ് രവി .. അവന്റെ ജീവിതത്തിലേക്കു വലതു കാൽ വെച്ചു ഹേമ കയറി വന്നു.. മധുവിധു കഴിയും മുന്നേ രണ്ടാംനാൾ രവി  തിരികെ പോയി.. 
യാത്ര പറയുമ്പോൾ രവിയുെട കണ്ണുകൾ കലങ്ങിയിരുന്നു.. ഹേമ തെൻറ തുളുമ്പിയ കണ്ണുകൾ മറച്ചു പുഞ്ചിരിച്ചാണു രവിയെ യാത്രയാക്കിയത്..
 അന്നു തൊട്ട് ആഴ്ചയിലൊരിക്കൽ കാദർക്കയുടെ പീടികയിൽ വരുന്ന ഫോണിൽ അവരുടെ പ്രണയവും പരിഭവവും  ജീവിതവും ഇട കലർന്നു.. 
കഴിഞ്ഞാഴ്ച രവിയേട്ടൻ വിളിച്ചപ്പോൾ അദ്ദേഹത്തിെൻറ സംസാരത്തിൽ നിന്നും അവധിയുടെ കാര്യമറിഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലാരുന്നു ഹേമയ്ക്ക്.. രണ്ടു വർഷങ്ങൾക്കു ശേഷം  തന്റെ  പ്രിയതമൻ വരുന്നു…  ഏതു ദിവസാന്നു അറിയാത്തതു കൊണ്ടു എന്നും അവൾ കാത്തിരിക്കും..ഇന്നും ആ കാത്തിരിപ്പായിരുന്നു..
ഉറങ്ങാൻ കിടന്നപ്പോൾ ഹേമയ്ക്കു സങ്കടം വന്നു.. മനസ്സിനെന്തോ വല്ലാത്തൊരു വിങ്ങൽ.. എല്ലാം തന്റെ  തോന്നലുകൾ എന്നാശ്വസിച്ചവൾ കണ്ണുകൾ ഇറുക്കിയടച്ചു…. 
പതിയെ ആരോ ചൊല്ലുന്ന രാമായണ ശീലുകൾ കേട്ടു കണ്ണു തുറക്കുമ്പോൾ കണ്ടു ,  തന്റെ രവിയേട്ടൻ തനിക്കരികിൽ നിശബ്ദനായുറങ്ങുന്നു.. തലയ്ക്കരികിൽ കത്തിച്ചു വെച്ച നിലവിളക്കും കാലിനടുത്ത് തൻറ ജീവിതം പോലെ പകുത്തെടുത്തുരുകുന്ന തേങ്ങാമുറിയും..
തന്റെ
രവിയേട്ടനെങ്ങും പോയിട്ടില്ല… എന്നും എെൻറാപ്പമുണ്ട്… സ്വന്തം നാടിനായി ജീവൻ വെടിഞ്ഞ എെൻറ രവിയേട്ടൻ അല്ല നാടിൻറ ജവാന്റെ  ഭാര്യയാണു ഞാൻ… എെൻറ കണ്ണിൽ നിന്നൊരു തുള്ളി പോലും ആ മഹാനെ വേദനിപ്പിക്കില്ല…  ഉറച്ച മനസ്സോടെ രവിക്കു വേണ്ട കർമങ്ങൾ ചെയ്തു തീർത്തു  ഇന്നും സന്ധ്യ വരെ ഉമ്മറത്തവൾ രവിയെ ഓർത്തിരിക്കും.
 
 
 
 
 
 
RELATED ARTICLES

Most Popular

Recent Comments