Thursday, April 25, 2024
HomeSTORIESഇരകൾ. (കഥ)

ഇരകൾ. (കഥ)

ഇരകൾ. (കഥ)

സജി കുളത്തുപ്പുഴ. (Street Light fb group)
കുളത്തുപ്പുഴ പോലീസ് സ്റ്റേഷൻ
കസേരയിലേക്ക് ചാരിയിരുന്ന് സബ് ഇൻസെപ്ക്ടർ നരേന്ദ്രൻ….വനിതാ കോൺസ്റ്റബിൾ വിനീതയ്ക്കൊപ്പം അകത്തേക്ക് വന്ന പെൺകുട്ടിയെയെയും….കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനെയും ശ്രദ്ധിച്ചു.
അവളുടെ വേഷം കണ്ടാലറിയാം….ഏതോ പാവപ്പെട്ട വീട്ടിലെ പെണ്കുട്ടിയാണെന്ന്….പേടിച്ചരണ്ടണ് നിൽപ്പ്.കൂടെയുണ്ടായിരുന്നവന് ഒരു കൂസലുമില്ല.
മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്…ഇരുവരും.
നരേന്ദ്രൻ കസേരയിൽ നിന്നെഴുന്നേറ്റ് അവർക്കരുകിലേക്ക് വന്നൂ.
“എന്താ മോളുടെ പേര്….?
പെൺകുട്ടി മിണ്ടാതെ നിന്നതേയുള്ളൂ.അവളുടെ മൗനം കണ്ട് വനിതാ കോൺസ്റ്റബിൾ ശബ്ദമുയർത്തി.
“അങ്ങോട്ട് പറഞ്ഞുകൊടുക്കെടീ….!!
“ഏയ് വിനീതാ…വേണ്ട….ആ…കുട്ടിപറയും…!!
വിറയ്ക്കുന്ന അധരങ്ങളോടെ അവൾ പറഞ്ഞു….
“നീതു…!
“മോൾ ഏത് ക്ലസ്സിലാണ് പഠിക്കുന്നത്….!!
“പ്ലസ് വൺ…!!
“ആര് പറഞ്ഞിട്ട്….എന്തിന് വേണ്ടിയാണ്…ഇത് ചെയ്തത്….?
നരേന്ദ്രന്റെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല.
“ഇവളെ ഇന്ന് ഞാൻ….വിനീത നീതുവിനെ തല്ലാനായി കൈ ഉയർത്തി.
“വിനീതാ….സ്റ്റോപ്പിസ്റ്റ്….പുറത്തു പോ…!
നരേന്ദ്രൻ പുറത്തേക്ക് വിരൽ ചൂണ്ടി.
“ചേട്ടൻ പറഞ്ഞിട്ട്…മൊബൈൽ…വാങ്ങാൻ…അവളിൽ നിന്ന് വാക്കുകൾ ചിതറി വീണു.
“മോൾക്കിവനെ എത്ര നാളായിട്ട് അറിയാം….!!
അവൾ മിണ്ടാതെ മുഖം കുനിച്ചു നിന്നതേയുള്ളൂ..
“ഇവനാരാണെന്ന് മോൾക്കറിയുമോ….?
“നിങ്ങളെ പോലുള്ള പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ….വലയിൽ വീഴ്ത്തി….അവരുടെ മാനവും കവർന്ന് കടന്നുകളയുന്ന വിരുതനാണിവൻ….!!
നരേന്ദ്രന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ ചുവന്നു…കോപം കൊണ്ട് പിരിച്ചു വച്ചിരുന്ന മീശത്തുമ്പ് വിറച്ചു.
“നിന്നോട് പറഞ്ഞിട്ടുള്ളതല്ലെടാ….നായിന്റെ മോനേ….എന്റെ സ്റ്റേഷൻ പരിധിയിൽ കണ്ടുപോകരുതെന്ന്…!!
നരേന്ദ്രൻ അവന്റെ അടുത്തേക്ക് ചെന്ന് കൈ ചുരുട്ടി അവന്റ വയറ്റിലിടിച്ചു…!!
ഇടികൊണ്ടവൻ കൂനിക്കൂടി താഴെക്കിരുന്നു…!!
എന്നിട്ട് നീതുവിന് നേരെ തിരിഞ്ഞു.
“മോൾക്കറിയുമോ….മൂന്നു മാസം മുൻപ് ഈ സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം നടന്നു….!!
“ചത്തത് ഒരു ചെറുപ്പക്കാരൻ….കൊന്നതോ….നിന്റെ പ്രായത്തിലുള്ള….മൂന്ന് പേർ ചേർന്ന്….അതും ഇതുപോലെ മൊബൈലിന്…വേണ്ടി തന്നെയാണ്….!!
നാല് മാസങ്ങൾക്കു മുൻപുള്ളോരു ദിവസം….!!
ഗവ:hss കുളത്തുപ്പുഴ..
9;10 AM
സ്കൂളിന് പിറകിലെ വനത്തിൽ
വീണുകിടക്കുന്ന മരത്തിലിരിക്കുകയാണ്…പ്ലസ് ടു വിദ്യാർത്ഥികളായ മൂന്ന് പേർ
“എടാ…അലോഷി…ഒരു പുകയിങ്ങ് തന്നെടാ…!
ആഷ്‌ന സിഗററ്റിനായി അവന് നേരെ കൈനീട്ടി.
“എടീ…ആഷീ…കുറേശ്ശേ വലിക്കടീ….ശ്വാസകോശം സ്പോഞ്ച് പോലെയാണ്…!
അലോഷിയുടെ ഉപദേശം…!
“പിന്നേ…നിന്റെയൊന്നും സ്പോഞ്ചിൽ കറപിടിക്കില്ലായിരിക്കും…!
വായിൽ നിറഞ്ഞ പുക പുറത്തേക്ക് ഊതി കൊണ്ടവൾ പറഞ്ഞു.
“എടാ…..ഷെഫീ…ഐഫോൺ സിക്സിന് എന്ത് വിലവരും…!
ആഷ്‌ന അവനോട് തിരക്കി.
“ഒരു നാൽപ്പതിനായിരം വരുമായിരിക്കും.നിനക്കിപ്പോ എന്തിനാടീ ഐ ഫോൺ….?
“വേണം…ഷെഫീ…ആ…സാറ അവളുടെ ഫോണൊന്ന് ചോദിച്ചപ്പോൾ….എല്ലാരുടെയും മുന്നിൽ വച്ചെന്നേ കൊച്ചാക്കി…ഗതിയില്ലാത്തവളെന്ന്….!!
അവൾ അണപല്ലുകൾ ഞെരി ക്കുന്ന ശബ്ദം അവർക്ക് കേൾക്കാമായിരുന്നു.
“അതിന് നിന്റെ പപ്പാ വാങ്ങിത്തരുമോ ഐ ഫോൺ?
“അതിനെന്റെ പപ്പയുടെ കയ്യിൽ എവിടുന്നാടാ കാശ്….പക്ഷെ എനിക്കത് കൂടിയേ തീരു.അതിന് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്…!!
“എന്തും…എന്ന് വച്ചാൽ…?
അലോഷിക്ക് സംശയം.
“ഞാനിനി തെളിച്ചു പറയണോ അലോഷി..,എന്റെ ശരീരം വിൽക്കാൻ ഞാൻ ഒരുക്കമാണ്.
“വൃത്തികെട്ടവളേ….വന്ന്… വന്ന് നിനക്ക് നാണവും ഇല്ലാണ്ടായോ?
“നീയൊക്കെ ചെയ്യുമ്പോൾ അത് വൃത്തികേടാവില്ല അല്ലേടാ…? നിന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ അത് പറ.
അവൾ തിരക്കി.
“ആളൊക്കെയുണ്ട്…പക്ഷേ…അത് വേണോ ആഷീ…!
“വേണം…ആ സാറയുടെ മുന്നിലെനിക്ക് ജയിക്കണം…പിന്നെ ഈ ശരീരം..,പത്തിരുപത് കൊല്ലം കഴിയുമ്പോഴേക്ക് ഇതിന്റെ ഭംഗിയൊക്കെ അങ്ങ് പോകും…അതിന് മുൻപ് ശരിക്കും ആഘോഷിക്കണം…. ആസ്വദിക്കണം!!
ആഷ്‌ന യാതൊരു കൂസലുമില്ലാതെ പറഞ്ഞു.
“അതിന് നിനക്ക് പ്രീവിയസ് സ്‌പീരിയൻസ് വല്ലതുമുണ്ടോടീ?
“എടാ…നിനക്കറിയാവുന്നതല്ലേ….എനിക്കാരുമായിട്ടും അത്തരം ഇടപാടുകളൊന്നും ഇല്ലെന്ന്….നീയൊക്കെ വാട്ട്സാപ്പിൽ അയച്ചുതരുന്ന വീഡിയോസ് ഞാൻ ഡെയ്‌ലി കാണുന്നതല്ലേ….അതുപോരെ…!!
അവൾ ഉത്തരത്തിനായി അവരുടെ മുഖത്തു നോക്കി.
അലോഷി ചെറിയ ചമ്മലോടെ….
“ആളൊക്കെയുണ്ട്…പ്രിൻസ് ചേട്ടൻ.ഞാൻ പുള്ളിയുമായി സംസാരിച്ചിട്ട് ഉച്ചയ്ക്ക് പറയാം.
ഉച്ച സമയം…
“ആഷീ…ഞാൻ പറഞ്ഞില്ലേ…പ്രിൻസ്. പുള്ളിയുമായി സംസാരിച്ചു…അയ്യായിരം രൂപതരും….സമ്മതമാണേൽ…നാളെ എട്ടരയ്ക്ക് ബസ് സ്റ്റോപ്പിൽ നിന്ന് കൊണ്ട് പോകും….വൈകുന്നേരം മൂന്നരയ്ക്ക് തിരികെ കൊണ്ട് വിടും…!!
അലോഷി ഒരു ബ്രോക്കറിന്റെ വാക്ചാതുരിയോടെ കാര്യങ്ങൾ അവതരിപ്പിച്ചു….!!
അയ്യായിരം എന്ന് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു….ആ തിളക്കം സമ്മതമാണെന്ന് തിരിച്ചറിഞ്ഞ അലോഷി അവൾക്ക് മുന്നറിയിപ്പ് നൽകി.
“പിന്നൊരു കാര്യം….യൂണിഫോമിട്ട് വരരുത്…!!
മൂന്നാം നാൾ രാവിലെ
“എടീ….എങ്ങനെ ഉണ്ടായിരുന്നു….?
ഷെഫിയുടെ ആകാംഷ നിറഞ്ഞ ചോദ്യം.
“സംഭവം കൊള്ളാം….ഈ പരമാനന്ദ ലഹരി ആസ്വദിക്കുവാനാണോ…കല്യാണം വരെ നമ്മൾ കാത്തിരിക്കേണ്ടത്?
അവളുടെ മുഖത്ത് ആലസ്യം നിറഞ്ഞ സംതൃപ്തി തെളിഞ്ഞു കാണാമായിരുന്നു.
“അവൾ തെറ്റുകളുടെ ലോകത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയിരുന്നു….!
പ്രിൻസ് ഒരു ചിലന്തിയെപ്പോലെ….തന്ത്രപൂർവ്വം ചതിയുടെ വല നെയ്തുകൊണ്ടിരുന്നു.അവളുടെ ഉടലഴകും…കാമകേളികളും…ഹൈ ഡെഫിനിഷൻ ക്യാമറയിൽ അവളറിയാതെ പകർത്തിയെടുത്തു……!!
പുതിയ പുതിയ മേച്ചിൽ പുറങ്ങൾ…പുതിയ രീതികൾ…പുതിയ പാഠങ്ങൾ…അവൾ ആ ‘ശലഭ ജീവിതത്തെ’ ഇഷ്ടപ്പെട്ടു…നെഞ്ചേറ്റി.
വരാൻ പോകുന്ന ദുരന്തങ്ങളുടെ ആഴവും….പരപ്പുമറിയാതെ…!!
ഓരോതവണയും പ്രിൻസിനൊപ്പം സുഹൃത്തുക്കൾ എന്ന വ്യാജേന ആളുകൾ മാറി മാറി വന്നു….!
അവളറിയുന്നുണ്ടായിരുന്നില്ല
താൻ വിൽക്കപ്പെടുകയായിരുന്നെന്ന്.
ഒരു മാസത്തിനുള്ളിൽ ഫോൺ വാങ്ങാനുള്ള കാശ് തികഞ്ഞു….!!
അവളത് വാങ്ങി സാറയുടെ മുന്നിലൂടെ….അഹങ്കാരത്തോടെ നടന്നു….വിശ്വം ജയിച്ചവളെ പോലെ….!!
പക്ഷെ ആ സന്തോഷത്തിന് മൂന്ന് ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു….!!!
അന്ന് വൈകുന്നേരം അവളുടെ വാട്ട്സാപ്പിലേക്ക് പ്രിൻസിന്റെ നമ്പരിൽ നിന്നൊരു വീഡിയോ വന്നു.
അത് ഓപ്പൺ ചെയ്ത അവൾ ഞെട്ടിത്തരിച്ചു പോയി….!!
താനും…. പ്രിൻസിന്റെ കൂട്ടുകാരനുമൊത്തുള്ള വീഡിയോ….!!
ഫോണും കയ്യിൽപ്പിടിച്ചു ഷോക്കേറ്റതുപോലെ നിന്നു….!
താൻ ചതിക്കപ്പെട്ടിരിക്കുന്നു…!!
അവൾ നടുങ്ങി നിൽക്കുമ്പോഴാണ് പ്രിൻസിന്റെ കാൾ…
അവന്റെ കയ്യിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകണമെന്ന്….!!
ഇല്ലെങ്കിൽ….!!
അവൾ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി….താൻ ആകാശത്തോളം കെട്ടിയുയർത്തിയ മോഹകൊട്ടാരം ക്ഷണനേരം കൊണ്ട് തകർന്നടിഞ്ഞിരിക്കുന്നു….!!
താൻ ആസ്വദിച്ച ശലഭ ജീവിതം….തന്റെ ജീവിതത്തിന്റെ തന്നെ അന്ത്യമായിരിക്കുന്നു….!!
അവളുടെ കണ്ണുകൾ നിറഞ്ഞു….നെഞ്ചകം പിടഞ്ഞു….ആരോട് പറയാൻ കഴിയും….!!
പൈസയ്ക്ക് പകരമായി ഫോൺ നൽകിയാലും…അവനാ വീഡിയോ ഡിലീറ്റ് ചെയ്യില്ല…അതവൾക്കുറപ്പായിരുന്നു….!!
അലോഷിയും….ഷെഫിയും അപ്പോഴേ…പറഞ്ഞതാണ് ഇത് വേണ്ടെന്ന്….!!
തന്റെ അതിമോഹങ്ങളാണ് ഇതിനെല്ലാം…കാരണം.
അവൾ ആ തീരുമാനമെടുക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു…!!
അവൾ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു…!!!
അന്ന് രാത്രി അവൾ അലോഷിയെയും…ഷെഫിയെയും…വിളിച്ചു കാര്യം പറഞ്ഞു…!!
പിറ്റേന്ന് മൂന്ന് പേരും കൂടി പ്രിൻസിന്റെ വീട്ടിലെത്തി.
“ആഷ്‌ന വന്നു അല്ലേ…കൂട്ടിന് ഇവരും…അതും നല്ലതാണ്.നിന്നെ എനിക്ക് കൂട്ടി തന്നതും ഇവരാണ്…ഇവരുടെ മധ്യസ്ഥതയിൽ തന്നെയാവട്ടെ കാര്യങ്ങളുടെ തീർപ്പും….!
“ഇന്നുവരെ ഞാനിവൾക്ക് കൊടുത്തിട്ടുള്ള മുഴുവൻ തുകയും തിരികെ കിട്ടണം….
പ്രിൻസ് ചെറു ചിരിയോടെ പറഞ്ഞു.
“പ്രിൻസ് ചേട്ടാ… അതെന്ത് പറച്ചിലാ…ഇതൊരുമാതിരി മറ്റേടത്തെ പണിയായിപ്പോയി…!!
“അതേടാ…മറ്റേടത്തെ പണിതന്നെയാ…കൂട്ടുകാരിയെ കൊട്ടിക്കൊടുത്ത നീ യൊക്കെ ചെയ്തതിന് എന്ത് പേരാണ് പറയുക….!
“ആഷ്‌ന…നിക്കറിയാമോ? നിനക്ക് അയ്യായിരം കിട്ടുമ്പോൾ….ബാക്കി അയ്യായിരം ഇവന്മാർ വീതിച്ചെടുക്കും…!!
ആഷ്‌ന വിശ്വാസം വരാതെ അവരെ നോക്കി
അലോഷിയുടെയും…ഷെഫിയുടെയും ശിരസ്സുകൾ കുനിഞ്ഞു.
പ്രിൻസ് തുടർന്നു….
“മാത്രമോ….നീ ആദ്യമായി ഇവിടെ വന്നപ്പോൾ…
ആ രംഗംങ്ങൾ ക്യാമറയിൽ പകർത്താൻ എന്നോടാവശ്യപ്പെട്ടതും മറ്റാരുമല്ല….!
“ഇവന്മാരുടെ കയ്യിലുമുണ്ട് ആ വീഡിയോ.അതൊന്ന് കാണിച്ചു കൊടുക്കടാ….!!
അവൾക്ക് കാതുകളെ വിശ്വസിക്കാൻ കഴിയുന്നില്ല…താൻ വിശ്വസിച്ച തന്റെ കൂട്ടുകാർ തന്നെ ചതിക്കാൻ കൂട്ട് നിന്നിരുന്നു.
അതാലോചിച്ചപ്പോൾ….അവളുടെ കണ്ണുകളിൽ മിഴിനീർ ഊറിക്കൂടി.
“നിനക്കായ് ഞാൻ തന്ന പൈസ….അതെങ്ങനെ മുതലാക്കണമെന്നെനിക്കറിയാം….അതിനായ്…ഞാൻ…നീ ഇവന്മാരോട് പറഞ്ഞത് പോലെ എന്തും ചെയ്യും….!!
“നിന്നെ പോലെയുള്ള പെൺകുട്ടികളെ വലയിൽ വീഴ്ത്താൻ…ഞാൻ ചൂണ്ടയിൽ കോർത്തിരിക്കുന്ന ഇരകളാണെന്ന് ഇവന്മാരെന്ന്….ഇവന്മാർക്ക്
പോലും അറിയില്ല….!!!
നടുങ്ങിപ്പോയി ഷെഫിയും…അലോഷിയും.പ്രിൻസ് തങ്ങൾക്ക് കെണിവെച്ചിരിക്കുന്നു.
“നിനക്ക് ഞാൻ അയച്ച വിഡിയോ മാത്രമല്ല നീ ആദ്യമായി വന്നതുമുതലുള്ള എല്ലാ വീഡിയോയും….എന്റെ കൈവശമുണ്ട്…അതും hd ക്ലാരിറ്റിയിൽ….!!
പ്രിൻസ് ചിരിച്ചുകൊണ്ട് തുടർന്നു.
“ഇനി നിന്റെയൊക്കെ കാര്യം…..നിങ്ങളുടെയും കുറെ വിഡിയോ എന്റെ കയ്യിലുണ്ട്.
“എനിക്കറിയാം…നീയൊക്കെ എന്നെങ്കിലും എനിക്കെതിരെ തിരിയുമെന്ന് അതിനായി കരുതി വച്ചതാണ്….കാണണോ ?
അതും പറഞ്ഞു പ്രിൻസ് മൊബൈലിൽ ഒരു വീഡിയോ പ്ലേ ചെയ്ത് അവർക്ക് നേരെ നീട്ടി….!!
അലോഷിയുടെയും….ഷെഫിയുടെയും കാമലീലകൾ….!!
മറ്റുള്ളവരെ ചതിക്കാൻ കൂട്ട് നിന്ന തങ്ങൾക്ക് അതിലും വലിയ ചതിപറ്റിയിരിക്കുന്നു എന്ന തിരിച്ചറിവ് അവരെ നടുക്കികളഞ്ഞു.
ഒരു നിമിഷം നടുങ്ങി നിന്ന അലോഷി പ്രിൻസിന്റെ കയ്യിൽനിന്ന് മൊബൈൽ പിടിച്ചു വാങ്ങാനായി ശ്രമിച്ചു.
പ്രിൻസ് അവനെ പിടിച്ചു തള്ളി…പിന്നിലേക്ക് വെച്ചുപോയ അവൻ മലർന്നടിച്ചു തറയിലേക്ക് വീണു….!!
“എടാ…ഷെഫി മുന്നോട്ട് കുതിച്ചു…പ്രിൻസിന്റെ മുഖത്ത് ആഞ്ഞിടിച്ചു….!!
തീരെ പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഒന്ന് പകച്ചെങ്കിലും….പ്രിൻസ് ഷെഫിയുടെ കഴുത്തിൽ പിടിമുറുക്കി….അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി…ശ്വാസത്തിനായി ആഞ്ഞുവലിച്ചു….അവന്റെ കണ്ണുകളിൽ ഇരുൾ പരന്ന് തുടങ്ങി…!!!
ഇതെല്ലം കണ്ട് ശിലപോലെ നിൽക്കുകയാണ്…ആഷ്‌ന…എന്ത് ചെയ്യണമെന്നറിയാതെ…!!
തറയിൽ കിടന്ന അലോഷി ചാടിയെഴുന്നേറ്റു…അവിടെ കിടന്ന സ്റ്റീൽ കസേര എടുത്ത് പ്രിൻസിന്റെ തല ലക്ഷ്യമാക്കി ഓങ്ങിയടിച്ചു….!!
പ്രിൻസിന്റെ തലയോട് പിളർന്ന് രക്തം പൂക്കുറ്റിപോലെ ചിതറി…!
ഷെഫിയുടെ കഴുത്തിലെ പിടി അയഞ്ഞു…അവൻ ദീർഘനിശ്വാസമെടുത്തു….!!
പ്രിൻസ് ദിഗന്തങ്ങൾ നടുങ്ങുമാറ് ഉച്ചത്തിൽ അലറിക്കൊണ്ട് തറയിലേക്ക് വീണു….അവിടെകിടന്നു പിടയ്ക്കാൻ തുടങ്ങി….ചോര തറയിലേക്ക് പടർന്നൊഴുകി….അവന്റെ ശരീരം….ഒന്ന് വെട്ടിവിറച്ചു നിശ്ചലമായി….!!!
അലോഷിയുടെ കയ്യിൽനിന്നും കസേര ഊർന്ന് നിലത്തേക്ക് വീണ് ഒച്ചയുണ്ടാക്കി….!
ഒരു നിമിഷം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്….പെട്ടെന്നുണ്ടായ വികാരക്ഷോത്തിൽ പൊലിഞ്ഞത് ഒരു ജീവനാണ്….!!!
എന്ത് ചെയ്യണമെന്നറിയാത്ത നടുങ്ങി നിൽക്കുകയാണ് മൂവരും….നടുക്കം വിട്ട് മാറിയ ആഷ്‌ന അലറിക്കരഞ്ഞു..
പ്രിൻസിന്റെ അലർച്ച കേട്ട് അങ്ങോട്ടെത്തിയ അയൽക്കാർ…കണ്ടത് പുറം തിരിഞ്ഞു നിൽക്കുന്ന മൂന്നു പേരെയാണ്….!!
നരേന്ദ്രൻ പറഞ്ഞു നിർത്തി.
അപ്പോഴേക്കും നീതുവിന്റെ മാതാപിതാക്കൾ എത്തിയിരുന്നു.
നരേന്ദ്രൻ അവളുടെ അടുത്തെത്തിയിട്ട് വാത്സല്യത്തോടെ പറഞ്ഞു…!
“മോളെ….നിനക്കറിയാമോ…? നിന്നെപ്പോലെയുള്ള അതായത്…പതിമൂന്നിനും….പതിനെട്ടിനും ഇടയിലുള്ള പെൺകുട്ടികളെ കുടുക്കാൻ ചൂണ്ടയിൽ കൊരുത്തിരിക്കുന്ന ഇരകൾ മാത്രമാണിവർ….!!
ആ…പ്രായം പെൺകുട്ടികളെ സംബന്ധിച്ചു വല്ലാത്തതാണ്….!
ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത കാലം….!
കുട്ടിത്തം വിട്ടുമാറി പെണ്ണായി മാറിത്തുടങ്ങുന്ന കാലം….!
അരുതാത്ത പലചിന്തകളും മനസ്സിൽ കുടിയേറുന്ന കാലം…..!
ശരിക്കും തെറ്റിനുമിടയിലെ നൂല്പാലത്തിലൂടെയുള്ള യാത്ര….!
പ്രലോഭനങ്ങളിൽ വീഴാനും…സാധ്യത കൂടുതൽ…അതുകൊണ്ടാണ്…ഈ…പ്രായത്തിലുള്ള കുട്ടികളെ ഇവന്മാരെപ്പോലുള്ളവർ ലക്‌ഷ്യം വയ്ക്കുന്നതും…!
ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഇരകളായി മാറുന്നതും….!!
“അവർ ഒരു ഐ ഫോണിന് വേണ്ടി നഷ്ടപ്പെടിത്തിയതെന്തെല്ലാമാണെന്നു നിനക്കറിയാമോ?
“അവരുടെ ജീവിതം മാത്രമല്ല….അവരുടെ വീട്ടിലുള്ളവരുടെ ജീവിതം കൂടിയാണ്…..!!
“മാതാപിതാക്കളുടെ വളർത്ത് ദോഷം…അങ്ങനെയേ നാട്ടുകാർ പറയൂ….!!
“അവരെന്ത് ചെയ്തിട്ടാണ്….മക്കൾക്ക് നല്ല വിദ്യാഭ്യാസം…നല്ല വസ്ത്രം….നല്ല ഭക്ഷണം….എന്ന് വേണ്ട…എല്ലാം നല്ലത് തന്നെ വേണമെന്ന് അവർ ആഗ്രഹിക്കുന്നു.അതിനു വേണ്ടി അവരുടെ പല ആഗ്രഹങ്ങളും….മോഹങ്ങളും…നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്നു….!
“അവസാനം അവർക്ക് കിട്ടുന്നതോ…? പേരുദോഷം മാത്രം…!!
നരേന്ദ്രൻ നീതുവിന്റെ മാതാപിതാക്കൾക്ക് നേരെ തിരിഞ്ഞു.
” മാതാപിതാക്കൾക്കുമുണ്ട് മക്കളുടെ കാര്യത്തിൽ വലിയ റോൾ….!
അവരിൽ വരുന്ന മാറ്റങ്ങളെ തിരിച്ചറിയണം….പ്രത്യേകിച്ചും…. പെണ്മക്കളുള്ള അമ്മമാർ….!!
കൂട്ടുകാരാവണം….ഏറ്റവും നല്ല കൂട്ടുകാർ….അവരിലെ മാറ്റത്തെ തിരിച്ചറിഞ്ഞു തിരുത്തണം….!!
കൂടെയുണ്ടാവണം…അവളരുടെ സന്തോഷത്തിലും…സങ്കടങ്ങളിലും….നിഴലായ്…!!
എങ്കിൽ മാത്രമേ….നല്ല മക്കളായി വളർത്തിയെടുക്കാൻ നിങ്ങൾക്ക് കഴിയൂ….!!!
“നീതു… മൈനറായത് കൊണ്ട്….ദുർഗുണ പരിഹാര പാഠശാലയിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ഓരോ തയ്യൽ മിഷ്യനും കൂടി തന്ന് സർക്കാർ അവരുടെ കടമ ഭംഗിയായി നിർവഹിക്കും…!!
“പക്ഷേ…ശിക്ഷ കഴിഞ്ഞിറങ്ങുന്ന നിങ്ങളെ സമൂഹം എങ്ങനെയാണ് നോക്കിക്കാണാൻ പോകുന്നതെന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ…!!
ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം…നരേന്ദ്രൻ.
“നീതുവിനോട്….ഞാനിത്രയും പറഞ്ഞത്….എനിക്കും നിങ്ങളുടെ പ്രായത്തിലുള്ള ഒരു മകളുണ്ട്….!
എനിക്കും ഭയമാണ്…എന്റെ മകളെയോർത്ത്…!
ഉപദേശിക്കാനേ എനിക്കും കഴിയൂ…നിർബന്ധിക്കാൻ അവകാശമില്ല….!
“സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന യന്ത്രമൊന്നുമല്ല അവളും…!
അവൾക്കും ഉണ്ടാവും മോഹങ്ങളും…ആഗ്രഹങ്ങളുമൊക്കെ…!
അത് തെറ്റായ തീരുമാനങ്ങൾ ആയിരിക്കരുതേ….എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എന്നെ പോലെയുള്ള മാതാപിതാക്കൾക്ക് കഴിയൂ….!!!
“ഇനി പറ മോൾക്ക് ഫോൺ വാങ്ങാൻ മാല മോഷ്ടിക്കണോ…?
അവളുടെ മിഴികൾ നിറഞ്ഞു തുളിമ്പി….വിതുമ്പിക്കൊണ്ടവൾ പറഞ്ഞു…!!
“എനിക്ക് മാലയും വേണ്ട….ഫോണും വേണ്ട….എനിക്കെന്റെ അച്ഛനും….അമ്മയും മാത്രം മതി….!!
നരേന്ദ്രൻ അവളെ ചേർത്തുപിടിച്ചു….മുതുകിൽ തട്ടിക്കൊണ്ട് പറഞ്ഞു…!
“മൊബൈൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല….നല്ലതിന് വേണ്ടി ആയിരിക്കണമെന്ന് മാത്രം….!!
നരേന്ദ്രൻ മേശമേലിരുന്ന ബെല്ലിൽ വിരലമർത്തി.അത് കേട്ട് അങ്ങോട്ടെത്തിയ വിനീതയോട്….!
“അവരെ വിളിച്ചു ഈ ഇതങ്ങു ഒത്തുതീർപ്പാക്കിയേക്ക്….!!
എല്ലാം കഴിഞ്ഞു സ്റ്റേഷന്റെ പടികളിറങ്ങുമ്പോൾ നീതു നിറമിഴികളോടെ നരേന്ദ്രനെ നോക്കി.പുഞ്ചിരിച്ചുകൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു നരേന്ദ്രൻ….അച്ഛന്റെ വാത്സല്യത്തോടെ….!!
RELATED ARTICLES

Most Popular

Recent Comments