Wednesday, June 26, 2024
HomePoemsപുനർജ്ജനി. (കവിത)

പുനർജ്ജനി. (കവിത)

പുനർജ്ജനി. (കവിത)

ഡിജിന്‍ കെ ദേവരാജ്.
നിദ്രയെപ്പുണരാത്ത
സ്വപ്നസഞ്ചാരി ഞാൻ
പാതിയടഞ്ഞു ചുവന്ന
മിഴിക്കനലുകള്‍പ്പേറി
ലഹരിതിന്നു ചലനം നിലച്ച 
മനുഷ്യകുടീരത്തില്‍
പാതിശ്വാസബലത്തില്‍
അന്ത്യവട്ടഹൃത്തുടിപ്പ്!
നെരിപ്പുപാറുമോർമ്മതൻ
ശയ്യയിൽ നിന്നിതാ
പ്രാണനെന്നെവെടിഞ്ഞു
മൌനലോകം തേടി
ചിറകാർന്നുയർന്നു
പുകഞ്ഞു പുകഞ്ഞ്!
വിളിപാടകലെനിന്നെക്കിലും
ഒരുപിന്‍വിളിക്കായ് കൊതിപ്പൂ!
വേരറ്റസ്നേഹത്തിൻ
അവശേഷിപ്പുകളിതാ
എരിഞ്ഞടങ്ങിയൊരെൻ 
ചാരക്കൂമ്പാരമതാ
ഒരിറ്റുകണ്ണീർ നനയ്ക്കുക
നീയതില്‍ സഖീ 
അന്നുഞാൻ തിരികവരും
ആകാശസീമകള്‍താണ്ടി 
ഒരനശ്വരപ്രണയഗാഥയായ് !
RELATED ARTICLES

Most Popular

Recent Comments