Friday, May 3, 2024
HomePoemsമഴ. (കവിത)

മഴ. (കവിത)

മഴ. (കവിത)

അനുകൃഷ്ണ. (Street Light fb group)
വർഷസുന്ദരീ നിൻറെ 
ഹർഷത്തൂവൽ കടം വാങ്ങി 
ആത്മവിസ്മൃതിയിൽ 
നനഞ്ഞൊന്നു കുതിരാൻ
കൊതിയായ് ..
വരുമോ നീയരികിൽ 
അരുമയാം മഴപ്പൂക്കളാൽ
ഭിന്നഭാവവിസ്മയാകാര
മാരിസുന്ദരീ…..
കൊതിയാണ് നിന്നിൽ
അലിയുവാൻ
മെയ്യോടുചേർത്തൊന്നു
പുൽകുവാൻ ചുംബനം
കൊണ്ട് പൊതിയാൻ
മഴപ്പൂക്കളായ് വരികയെന്നരികിൽ
മതിവരുവോളം നനയട്ടെ ഞാൻ
പുണരുകയെന്നെയെന്നത്മാവും
അലിയട്ടെ നിന്നിൽ. …..!!
           
 
 
RELATED ARTICLES

Most Popular

Recent Comments