Wednesday, May 1, 2024
HomePoemsകാന്തന്റെ ദുഃഖം. (കവിത)

കാന്തന്റെ ദുഃഖം. (കവിത)

രശ്മി. എസ്.എസ്. (Street Light fb group)
കൈയ്യിലോ കാശില്ല കൂട്ടരോ കൂടെയില്ല
മരണക്കിടക്കയിൽ നിന്നുമെൻ ഭാര്യയെ
വീട്ടിലെത്തിക്കുവാൻ മാർഗ്ഗ മിന്നൊന്നില്ല.
കേഴുന്നു കരയുന്നു ഞാനുമെൻ മകളും
തെല്ലുമേയലിവില്ല കാണുന്നോർക്കൊന്നും.
കളഞ്ഞിട്ടു പോകുവാൻ കളിയല്ല കടലാസുമല്ലിവൾ
എന്നുടെ കരളാകും മോളുടെയമ്മയാണ്.
അന്നം വിളമ്പിയ കൈകളാണ്
സ്നേഹം പകർന്നേകിയ മൊഴികളാണ്.
ഇന്നു മരിച്ചു കിടക്കുന്നു യെൻപ്രേയസി.
വീടിന്റെ വെട്ടമിന്നു കെട്ടുപോയി.
പ്രേരകയായിനിയാരുമില്ല
പ്രേതമായിന്നവൾ കിടക്കയാണ്.
കരുണതൻ കരങ്ങൾ ഞാൻ കണ്ടതില്ല
കാട്ടുതീ പോലെ മനം വെന്തുരുകിടുമ്പോ
ളെൻ മുതുകിലായ് ഞാനവളെയും പേറിടുന്നു.
ദൂരമങ്ങേറെ താണ്ടുവാനായ്
ദുഃഖമോടിന്നു ഞാൻ നീങ്ങിടുമ്പോൾ
ദുഷ്ടരാം മാനുഷർ കണ്ടുനിന്നു
ഒപ്പമെൻ മകളും കൂടെയുണ്ട്.
ഇത്തിരി ദൂരം കടന്നിടുമ്പോ
ളൊത്തിരി പ്രയാസ മേറിടുന്നു.
ഇന്നെന്റെ കാതുകളിൽ മുഴങ്ങിടുന്നു
മുലപ്പാലിൻ മാധുര്യം നുകർന്നൊരെൻ മകളുടെ ഗദ്ഗദം.
ചങ്കിനകത്തുള്ളൊരാ മ്പരപ്പട
ക്കി ഞാൻ മുന്നോട്ടു നീങ്ങിടുന്നു.
കാശില്ലയെങ്കിൽ നാം കണ്ണടക്കപ്പെട്ടതിൻ സമമെന്നറിയുക മാളോരെ,
കാൽ നടയായി ഞാൻ പോയിടുമ്പോൾ
കാതോരം വന്നാരും മൊഴിഞ്ഞതില്ല,
തീക്ഷണമാം വേനലിൻ ചൂടിലെൻ പാദങ്ങൾ വേദന കൊണ്ടു പുളഞ്ഞിടുന്നു.
കാലിന്റെ വേദന ഞരമ്പിലൂടിരച്ചെൻ ജീവവായുവിലൂടെ കടന്നതാരു മറിഞ്ഞതില്ല.
അന്നേരം ദൈവത്തിനോടാ യെൻ ഹൃദയം മൊഴിഞ്ഞിരുന്നു
പ്രാണന്റെ പ്രാണനിന്നു നഷ്ടമായി
എന്നിലെ ശ്വാസവും നീയെടുത്തു കൊൾക,
കാലൊന്നു തളർന്നു ഞാൻ വീണിടട്ടെ
എന്നാലു മെൻ മുതുകിൽ നിന്നവളെയിറക്കുകില്ല
ദൃഢ നിശ്ചയത്തോടെ ഞാൻ വഴി പിന്നിടുമ്പോൾ
ദൈവത്തിൻ പ്രതിരൂപം ഞാൻ കണ്ടിടുന്നു
പിന്നെയെൻ പ്രയാസങ്ങളകറ്റിടുന്നു
വീടിനെ ലക്ഷ്യമാക്കി നീങ്ങി യെന്നുള്ളിലെ കനലുകളണച്ചിടുന്നു.

 

RELATED ARTICLES

Most Popular

Recent Comments