Wednesday, May 1, 2024
HomePoemsപ്രിയ പ്രണയിനീ... (കവിത)

പ്രിയ പ്രണയിനീ… (കവിത)

പ്രിയ പ്രണയിനീ... (കവിത)

സബിര്‍ പറ്റേരി. (Street Light fb group)
നിനക്കായ് എഴുതാൻ ഈ കൈകൾക്കു കരുത്തില്ലെങ്കിലും
എഴുതാതിരിക്കാനാവില്ല പ്രാണേശ്വരി
എനിക്ക്.
തങ്ക സൂര്യോദയം പോലെ അറബിക്കടലിന്റെ
വിരിമാറിൽ തലചായ്ച്ചുറങ്ങാൻ പോവുന്ന
പകലോന്റെ വെള്ളിവെളിച്ചം കുങ്കുമത്തിൽ
ചാരവർണ്ണം പോലെ ….
നിശ്ശബ്ദതയിലെവിടെയോ കത്തിയമർന്ന തീഗോളം കണക്കെ സ്വപ്നത്തിന്റെ നെടുവീർപ്പുകൾ അങ്ങിങ്ങായി പൊട്ടിത്തെറിക്കുമ്പോൾ ഒരിക്കലും നഷ്ടപ്പെടാത്ത സ്നേഹത്തിനു വേണ്ടി
കാത്തുകാത്തിരുന്ന മഴത്തുള്ളിക്കായി കൊക്കുനീട്ടിയിരിക്കുന്ന വേഴാമ്പലിനെ പോലെ.
ഇനിയും നിന്നെ കാണില്ലെന്ന് എത്ര ശപഥം ചെയ്താലും ആവില്ല പ്രണേശ്വരി ഒരു നിമിഷവും.
ഒരിക്കലും മറക്കാനാവാതെ നിസ്തൂലമായ നിന്റെ മുഖം മനസ്സിന്റെ കോണിലെവിടെയോ പൊടിപിടിച്ചു മാറാലയിൽ ചുറ്റുപിണഞ്ഞു കിടക്കുമ്പോഴും മനസ്സിന്റെ മറ്റൊരുകോണിൽ നിന്നും വീണ്ടും പൂർവാധികം ശക്തിയോടെ ഉയിത്തെഴുനേൽക്കുന്നു.
രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ സ്നേഹത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ മനസ്സിലേക്ക് ശോകസാന്ദ്രമായ നിൻ മുഖം ഓടിയെത്തുന്നു.
അനർഘമെന്നു വിശേഷിപ്പിക്കുന്ന നിന്റെ
വദനത്തിന് രുചിയറിയാൻ ,
കൈതപ്പൂ മണമുള്ള നിന്റെ കാർകൂന്തലോളങ്ങൾ തഴുകിത്തലോടാൻ..
ഇമചിമ്മാതെ കണ്ണിൽ കണ്ണിൽ നോക്കുന്ന നിന്റെ
വൽക്കണ്ണിൽ നറുമുത്തം നൽകാൻ.,
പാല്പുഞ്ചിപൊഴിക്കുന്ന നുണക്കുഴികളിൽ ഇക്കിളി വിരിയിക്കാൻ.
ദേഷ്യപ്പെടുമ്പോൾ ഉണ്ടാവുന്ന മധുരതരമായ ഗൗരവം കാണാൻ ..
അഴകിന്റെ അഴകായ്
സ്വപ്നത്തിൻ നിറകുടമായി
പൊന്നിൻ കുടത്തിനു മാലചാർത്താൻ
കൊട്ടും കുരവയുമില്ലാതെ
അഴിവാതിലിൽ മുഖം ചേർത്തു നിൽക്കുന്ന
നിഷ്കളങ്കതക്കു പുതുജീവൻ നൽകാൻ.
ഒരു ദിനമെങ്കിലും നിൻ ചാരത്തണയാൻ
കഴിയില്ലേ പ്രിയ പ്രാണേശ്വരീ..
RELATED ARTICLES

Most Popular

Recent Comments