Wednesday, May 1, 2024
HomePoemsനിനക്കായ്. (കവിത)

നിനക്കായ്. (കവിത)

നിനക്കായ്. (കവിത)

ജെസ്സി ബഷീർ. (Street Light fb group)
ഇരുളിന്റെ കൂടാരത്തിൽ
നക്ഷത്രക്കുഞ്ഞുങ്ങളുറക്കമായി
നീലിമയെ,
തടവറയിൽ ബന്ധിച്ചു,
മഴമേഘങ്ങൾ,
യാത്രയായി
പൊന്നമ്പിളി രാവിന്റെ,
മുഖപടമണിഞ്ഞു
നിലാവില്ലാത്ത,
ഈ നിശയിൽ
മൌനം സംഗീതമാകുമീ,
വേളയിൽ
ഒരു ഗാനത്തിൻ,
ഈണം കാതോരം
കേൾക്കവേ,
കണ്ണുകളെന്തിനോ
ഈറനായി
ഏതോ ജന്മസന്ധ്യയിൽ,
താഴും സൂര്യനെ സാക്ഷിയാക്കി
എന്റെ കണ്ണിലേക്കുറ്റുനോക്കി,
വരും ജന്മങ്ങളിലെല്ലാം,
നീയെന്റെ തോഴിയെന്നു ചൊല്ലി,
കണ്ണീരുണങ്ങിയ,
എൻ കവിൾത്തടങ്ങൾ മെല്ലെ,
നീയൊന്നു തഴുകി
കാത്തിരിക്കും,
നിനക്കായ് ഞാൻ
മൃതു വന്നെന്നെ,
പുണരുന്ന നാൾവരെയും,
കാത്തിരിക്കും,
നിനക്കായ്‌ ഞാൻ !!
RELATED ARTICLES

Most Popular

Recent Comments