Friday, April 19, 2024
HomeAmericaഡാലസ് കാത്തലിക് ഡയോസിസിന് പുതിയ ബിഷപ്പ്.

ഡാലസ് കാത്തലിക് ഡയോസിസിന് പുതിയ ബിഷപ്പ്.

ഡാലസ് കാത്തലിക് ഡയോസിസിന് പുതിയ ബിഷപ്പ്.

പി.പി. ചെറിയാന്‍.
ഡാലസ് : ഡാലസ് ഡയോസിസിന്റെ പുതിയ ബിഷപ്പായി എഡ് വേര്‍ഡ് ജെ. ബേണ്‍സിനെ പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. അലാസ്ക്ക ബിഷപ്പായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന എഡ് വേര്‍ഡ് ബേണ്‍സ. ആര്‍ച്ച് ബിഷപ്പ് ക്രിസ്‌റ്റൊഫി പിയര്‍റി ഡിസംബര്‍ 13 ന് വാഷിങ്ടണിലാണ് പോപ്പിന്റെ നിയമനം പ്രഖ്യാപിച്ചത്.ഫെബ്രുവരി 9 ന് ഡാലസിന്റെ എട്ടാം ബിഷപ്പായി ബേണ്‍സിന്റെ സ്ഥാനാരോഹണം നടക്കും.
ഓഗസ്റ്റ് മാസം ഡാലസ് ബിഷപ്പായിരുന്ന കെവിന്‍ ജെ. ഫാരലിന് കാര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തിയതിനെ തുടര്‍ന്ന് ഡാലസ് ബിഷപ്പിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 1983 ല്‍ വൈദിക വൃത്തിയില്‍ പ്രവേശിച്ച ബേണ്‍സ് 2009 ലാണ് അലാസ്കാ ബിഷപ്പായി അവരോധിതനായത്.
1957 ല്‍ പെന്‍സില്‍വാനിയ പിറ്റ്‌സ് ബര്‍ഗില്‍ ജനിച്ച മേരിലാന്റിലുള്ള മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത്. 1996 ല്‍ പിറ്റ്‌സ് ബര്‍ഗ് സെന്റ് പോള്‍ സെമിനാരിയില്‍ റക്ട്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments